കാസര്‍കോട് (www.evisionnews.co): കാസര്‍കോട്- കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡില്‍ ചരക്ക്- ടാങ്കര്‍ ലോറികള്‍ യാതൊരു നിയന്ത്രണവുമില്ലാതെ കടന്നുപോകുന്നതിന് നിയന്ത്രണമാവശ്യപ്പെട്ട് യൂത്ത് ലീഗ് കാഞ്ഞങ്ങാട്, ഉദുമ മണ്ഡലം കമ്മിറ്റികള്‍ ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബുവിന് നിവേദനം നല്‍കി. കാസര്‍കോട്- കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡ് പുനര്‍നിര്‍മാണത്തിന് ശേഷം തുറന്നുകൊടുത്തത് മുതലുണ്ടായ അപകടത്തില്‍ നിരവധി പേരാണ് മരണപ്പെട്ടത്. റോഡ് നിര്‍മാണത്തിലെ പിഴവുമൂലമാണ് അധിക അപകടങ്ങളും ഉണ്ടായിട്ടുള്ളത്.
മഴ പെയ്ത് തുടങ്ങിയതോടെ അപകട സാധ്യതയേറിയിരിക്കുകയാണ്. അതിനിടെ ചരക്കു- ടാങ്കര്‍ ലോറികള്‍ കടന്നുപോവുന്നത് അപകട ഭീഷണി ഉയര്‍ത്തുകയാണ്. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് ടൗണില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് ഭാഗ്യത്തിനാണ് വന്‍ അപകടം ഒഴിവായത്. ടാങ്കര്‍ ലോറികളും കണ്ടെയിനര്‍ വാഹനങ്ങളും കടത്തിവിടരുതെന്നാവശ്യപ്പെട്ട് വിവിധ പ്രദേശക്കാര്‍ നിരവധി തവണ ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കുകയും ചിലയിടങ്ങളില്‍ നാട്ടുകാര്‍ വാഹനങ്ങള്‍ തടഞ്ഞ് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. എന്നിട്ടും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
അമിതവേഗം തടയണമെങ്കില്‍ റോഡില്‍ സ്പീഡ് കണ്‍ട്രോള്‍ ക്യാമറകള്‍ ഫിറ്റ് ചെയ്യേണ്ടത് അനിവാര്യമായിരിക്കുകയാണ്. തിരക്കുപിടിച്ച ഉദുമ പാലക്കുന്ന്, കാഞ്ഞങ്ങാട് ടൗണില്‍ പകല്‍ സമയത്ത് പോലും വലിയചരക്ക് ലോറിയും മറ്റും കടന്നുപോകുന്നത് മൂലം വലിയ രീതിയില്‍ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നു. അപകടങ്ങളുടെ ഗ്രാഫ് മേലോട്ടുയര്‍ന്നിട്ടും പരിഹാര നടപടികളുണ്ടായില്ലെങ്കില്‍ കാഞ്ഞങ്ങാട്ടും ഉദുമയിലും ബഹുജനങ്ങളെ അണിനിരത്തി സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ തെക്കില്‍, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് ശംസുദ്ധീന്‍ കൊളവയല്‍, ജനറല്‍ സെക്രട്ടറി കെ.കെ ബദ്‌റുദ്ധീന്‍, ഉദുമ മണ്ഡലം പ്രസിഡണ്ട് ഹാരിസ് തൊട്ടി, ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.

Post a Comment
0 Comments