Type Here to Get Search Results !

Bottom Ad

അന്ത്യോദയ എക്‌സ്പ്രസ് ജൂലൈ ആറു മുതല്‍ കാസര്‍കോട്ട് നിര്‍ത്തി തുടങ്ങും


കാസര്‍കോട്‌ (www.evisionnews.co): കൊച്ചുവേളി- മംഗളൂരു അന്ത്യോദയ എക്സ്പ്രസ് ജൂലൈ ആറു മുതല്‍ കാസര്‍കോട്ട് നിര്‍ത്തിതുടങ്ങും. ട്രെയിനിന് ജില്ലാ ആസ്ഥാനമായ കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് വന്‍ പ്രക്ഷോപ പരിപാടികളെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ സ്റ്റോപ്പ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്. ടൈം ഷെഡ്യൂള്‍ ക്രമീകരിച്ചുകൊണ്ടാണ് ട്രെയിനിന് കാസര്‍കോട്ട് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. കാസര്‍കോട്ട് നിര്‍ത്തുന്ന ട്രെയിനിന് ഗംഭീര സ്വീകരണം ഒരുക്കാനുള്ള തയാറെടുപ്പാണ് കാസര്‍കോട്ടെ ജനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad