Type Here to Get Search Results !

Bottom Ad

ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥനെ വെട്ടിക്കൊന്നയാള്‍ ട്രെയിന് മുന്നിലേക്ക് ചാടി ജീവനൊടുക്കി


കാസര്‍കോട്: ബി.എസ്.എന്‍.എല്‍ എഞ്ചിനീയറെ വെട്ടിക്കൊന്ന ശേഷം കൃത്യം ചെയ്‌തെന്ന് സംശയിക്കുന്നയാള്‍ ട്രെയിനിന് മ മരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച സന്ധ്യയോടെ മുളിയാര്‍ ബോവിക്കാനം മല്ലത്ത് വെച്ച് വെട്ടേറ്റുമരിച്ച കാസര്‍കോട് ബി എസ് എന്‍ എല്‍ ഡിവിഷണല്‍ എഞ്ചിനിയര്‍ മല്ലം സ്‌കൂളിന് സമീപത്തെ സുധാകരനെ (52) വെട്ടിക്കൊന്നയാളെന്ന് സംശയിക്കുന്ന മല്ലത്തെ രാധാകൃഷ്ണനെയാണ് (52) കുമ്പളയ്ക്ക് സമീപം ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്.

മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മലബാര്‍ എക്‌സ്പ്രസില്‍ കുമ്പള റെയില്‍വെ സ്റ്റേഷനില്‍ എത്തിയതായിരുന്നു രാധാകൃഷ്ണന്‍. ട്രെയിന്‍ ഓടിത്തുടങ്ങിയ ശേഷം അല്‍പ്പം അകലെ വെച്ച് ട്രാക്കിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മൃതദേഹം അരക്ക് കീഴെ ഛേദിച്ച നിലയിലായിരുന്നു.

രാധാകൃഷ്ണനും മരിച്ച സുധാകരനും തമ്മില്‍ വഴിതര്‍ക്കവും മറ്റു കുടുംബ പ്രശ്നങ്ങളും നിലവിലുണ്ടായിരുന്നതായി പറയുന്നു. സുധാകരന്റെ വീടിന് സമീപത്തു കൂടിയുള്ള റോഡിലൂടെയാണ് രാധാകൃഷ്ണനും കുടുംബവും പോകാറുള്ളത്. ഇതിന്റെ പേരില്‍ പലതവണ ഇരുവരും തമ്മില്‍ വാക്കേറ്റവും ഏറ്റുമുട്ടലും ഉണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാകാം സുധാകരനെ വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം രാധാകൃഷ്ണന്‍ ട്രെയിനിന് മുന്നിലേക്ക് ചാടി ജീവനൊടുക്കിയതെന്നാണ് സംശയിക്കുന്നത്. ബിന്ദുവാണ് മരിച്ച രാധാകൃഷ്ണന്റെ ഭാര്യ. കോട്ടൂരിലെ എം.പി ജയറാമിന്റെ മകനാണ്. മല്ലത്തെ കര്‍ഷകനാണ് രാധാകൃഷ്ണന്‍. സുജാതയാണ് സുധാകരന്റെ ഭാര്യ.


Post a Comment

0 Comments

Top Post Ad

Below Post Ad