കാസര്‍കോട് (www.evisionnews.co): സ്വത്ത് സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്ന് ബി.എസ്.എന്‍.എല്‍ ഡിവിഷണല്‍ എഞ്ചിനീയര്‍ വെട്ടേറ്റ് മരിച്ചു. ചൊവ്വാഴ്ച രാത്രിയോടെ ബോവിക്കാനം മല്ലത്താണ് സംഭവം. കാസര്‍കോട് ബി.എസ്.എന്‍.എല്‍ ഡിവിഷണല്‍ എഞ്ചിനീയര്‍ മല്ലം സ്‌കൂളിന് സമീപത്തെ സുധാകരന്‍ (55) ആണ് മരിച്ചത്.
കഴുത്തിന് വെട്ടേറ്റാണ് സുധാകരന്‍ മരിച്ചത്. വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞ് മല്ലം ജംഗ്ഷന് 50 മീറ്റര്‍ അകലെ വെച്ചാണ് വെട്ടേറ്റത്. ഇവിടെ നിന്നും 150 മീറ്റര്‍ അകലെയാണ് സുധാകരന്‍ താമസിക്കുന്നത്. വിവരമറിഞ്ഞ് ഉന്നത ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

Post a Comment
0 Comments