ലക്നോ (www.evisionnews.co): ഉത്തര്‍പ്രദേശില്‍ മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് ഡ്രസ് കോഡ് കൊണ്ടുവരാന്‍ നീക്കം. മദ്രസകളില്‍ എന്‍.സി.ആര്‍.ടി നിര്‍ദ്ദേശിക്കുന്ന പുസ്തകങ്ങള്‍ പഠിപ്പിക്കണമെന്ന ഉത്തരവിന് പിന്നാലെയാണ് യോഗി സര്‍ക്കാരിന്റെ അടുത്ത നീക്കം. സര്‍ക്കാര്‍ തീരുമാനത്തോട് മുസ്ലിം സംഘടനകള്‍ സമ്മിശ്രമായാണ് പ്രതികരിച്ചത്.
നിലവില്‍ മദ്രസകളില്‍ വിദ്യാര്‍ഥികള്‍ പൈജാമയും കുര്‍ത്തിയുമാണ് ധരിക്കുന്നത്. മാറ്റംനല്ലതാണെന്നും മദ്രസകളെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരത്തിലേക്ക് എത്തിക്കാനാണ് ഈ പദ്ധതിയെന്നും ന്യൂനപക്ഷ കാര്യമന്ത്രി മുഹ്സിന്‍ റാസ പറഞ്ഞു. അതേസമയം പരമ്പരാഗത വസ്ത്രം മാറ്റേണ്ടതില്ലെന്ന നിലപാടാണ് അഖിലേന്ത്യ ശിഈ വ്യക്തിനിയമ ബോര്‍ഡ് വക്താവ് യാസൂബ് അബ്ബാസിന്. നിലവിലുള്ള വസ്ത്രം എല്ലാവര്‍ക്കും സ്വീകാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Post a Comment
0 Comments