Type Here to Get Search Results !

Bottom Ad

'കേരളത്തിലെ ബി.ജെ.പി പരാജയം': കോര്‍ കമ്മിറ്റി യോഗത്തില്‍ നേതാക്കളോട് കയര്‍ത്ത് അമിത് ഷാ


കാസര്‍കോട് (www.evisionnews.co): സംസ്ഥാന നിലവിലുള്ള ബി.ജെ.പിയുടെ സ്ഥിതികളില്‍ ആശങ്കപ്പെട്ട് ദേശീയ അധ്യക്ഷന്‍ അമിത്ഷാ. കഴിഞ്ഞ ദിവസം ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനും 2019 ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ക്കുള്ള യോഗം നടത്താനും കേരളത്തിലെത്തിയ അമിത് ഷാ ആണ് ആശങ്ക പങ്കുവെച്ചത്. കോര്‍ കമ്മിറ്റി യോഗത്തില്‍ ബിജെപി സംസ്ഥാന നേതാക്കളോട് അദ്ദേഹം കയര്‍ത്തതായും എന്തുകൊണ്ടാണ് പാര്‍ട്ടി ഇത്തരത്തിലൊരു പരാജയമായി മാറിയതെന്നുമുള്ള ചോദ്യങ്ങള്‍ ചോദിച്ചതായും റിപ്പോര്‍ട്ടുണ്ട്. 

ഇത്തരത്തിലാണ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ എങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിത്തറി ഇളക്കാനാവില്ലെന്ന ആശങ്കയും അദ്ദേഹം യോഗത്തില്‍ പങ്കുവെച്ചിരുന്നു. വരാന്‍പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങളില്‍ 11 എണ്ണവും പിടിക്കണമെന്നാണ് അദ്ദേഹം സംസ്ഥാന നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

അതേസമയം കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി നിയമിതനായിട്ട് ഒരു മാസത്തിലേറെ ആയിട്ടും സംസ്ഥാനത്ത് ബിജെപിക്ക് അധ്യക്ഷനില്ലാത്ത അവസ്ഥയാണ്. അമിത് ഷാ നേരിട്ടെത്തിയിട്ടും സംസ്ഥാന അധ്യക്ഷനെ നിശ്ചയിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ബിജെപിയിലെ മുരളീധര പക്ഷത്ത്നിന്ന് കെ സുരേന്ദ്രനും കൃഷ്ണദാസ് പക്ഷത്ത്നിന്ന് എം.ടി രമേശുമാണ് രംഗത്തുള്ളത്. എം.ടി രമേശിന് വിനയായത് മെഡിക്കല്‍ കോഴ വിവാദമാണ്. കെ. സുരേന്ദ്രനെ അംഗീകരിക്കാന്‍ ആര്‍എസ്എസും തയാറല്ല. 

കുമ്മനത്തിന് പകരം ആര്‍എസ്എസ് നിര്‍ദ്ദേശിക്കുന്നത് ജെ. നന്ദകുമാറിനെയോ വല്‍സന്‍ തില്ലങ്കരിയോ ആണ്. നിലവില്‍ ബിജെപി രാഷ്ട്രീയത്തില്‍ സജീവമല്ലാത്ത ഇവരെ അംഗീകരിക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വവും തയാറല്ല. കേന്ദ്രനേതൃത്വത്തിന്റെ പരിഗണനയില്‍ ആര്‍. ബാലശങ്കറും അരവിന്ദ് മേനോനുമുണ്ട്. ഇവരെ കൊണ്ടുവന്നാല്‍ കേന്ദ്രത്തില്‍നിന്ന് കെട്ടിയിറക്കിയെന്ന പഴി കേള്‍ക്കേണ്ടി വരമെന്നാണ് കേന്ദ്രത്തിന്റെ പേടി. ഈ പ്രതിസന്ധിയില്‍ പെട്ടാണ് സംസ്ഥാനത്ത് അധ്യക്ഷനെ നിശ്ചയിക്കാന്‍ കഴിയാതെ വരുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad