Type Here to Get Search Results !

Bottom Ad

തീവ്രവാദ സംഘടനകളെ പടിക്ക് പുറത്ത് നിര്‍ത്തണം: പി.കെ ഫിറോസ്


കോഴിക്കോട് (www.evisionnews.co): തീവ്രവാദ സംഘടനകളെ പടിക്കുപുറത്ത് നിര്‍ത്താന്‍ യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജന യാത്രയുടെ ഭാഗമായി ഒരുക്കുന്ന വൈറ്റ് ഗാര്‍ഡ് അംഗങ്ങളുടെ തെരഞ്ഞെടുപ്പും അനുബന്ധ കാര്യങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി നടക്കുന്ന വൈറ്റ് ഗാര്‍ഡ് ലീഡേഴ്സ് മീറ്റിന്റെ കണ്ണൂര്‍, കോഴിക്കോട് മേഖല യോഗങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഒരുപോലെ ചെറുക്കണം. കാമ്പസുകളെ വര്‍ഗീയ സംഘടനകളിലേക്കുള്ള പ്ലേയ്സ്മെന്റ് സെല്ലുകളാക്കി മാറ്റാനുള്ള നീക്കം ആശങ്കയുളവാക്കുന്നതാണ്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരില്‍ വര്‍ഗീയ സംഘടനകളോട് കോമ്പ്രമൈസ് ചെയ്യുന്ന സമീപനം ഉപേക്ഷിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയാറാകണമെന്ന് അദ്ദേഹം തുടര്‍ന്നു. ലീഗ് വിരുദ്ധതയുടെ പേരില്‍ ഒളിഞ്ഞും തെളിഞ്ഞും എസ്.ഡി.പി.ഐക്ക് പിന്തുണ നല്‍കിയ സി.പി.എം തങ്ങളുടെ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സാഹചര്യത്തിലെങ്കിലും പുന:പരിശോധനക്ക് തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വൈറ്റ് ഗാര്‍ഡ് അംഗങ്ങളുടെ തെരെഞ്ഞെടുപ്പ് ജൂലൈ 20നകം പൂര്‍ത്തിയാക്കും. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളുടെ സംയുക്ത ലീഡേഴ്സ് മീറ്റ് കണ്ണൂര്‍ സ്റ്റാര്‍ ഇന്‍ റസിഡന്‍സിയില്‍ നടന്നു. ജില്ലാ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറിമാര്‍, ജില്ലാ വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍, കോ-ഓഡിനേറ്റര്‍, നിയോജക മണ്ഡലം പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറിമാര്‍, നിയോജക മണ്ഡലം വൈറ്റ് ഗാര്‍ഡ് കോ-ഓഡിനേറ്റര്‍, ക്യാപ്റ്റന്‍ എന്നിവര്‍ ലീഡേര്‍സ് മീറ്റില്‍ സംബന്ധിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി വി.വി മുഹമ്മദലി സ്വാഗതം പറഞ്ഞു. സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആഷിഖ് ചെലവൂര്‍, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.പി താഹിര്‍, ജില്ലാ യൂത്ത്ലീഗ് പ്രസിഡണ്ട് പി.വി ഇബ്രാഹിം, ജനറല്‍ സെക്രട്ടറി സമീര്‍ പറമ്പത്ത്, കാസര്‍കോട് ജില്ലാ വൈറ്റ് ഗാര്‍ഡ് കോ-ഓഡിനേറ്റര്‍ നാസര്‍ ചായിന്റടി, ക്യാപ്റ്റന്‍ കെ.കെ ബദറുദ്ദീന്‍ പ്രസംഗിച്ചു. യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷറഫ് നന്ദി പറഞ്ഞു. 

കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന കോഴിക്കോട്, വയനാട് സംയുക്ത ലീഡേഴ്സ് മീറ്റില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി വി.വി മുഹമ്മദലി അധ്യക്ഷത വഹിച്ചു. മുസ്ലിം യൂ്ത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, കോഴിക്കോട് ജില്ലാ മുസ്ലിം യൂത്ത്ലീഗ് പ്രസിഡണ്ട് സാജിദ് നടുവണ്ണൂര്‍, ജനറല്‍ സെക്രട്ടറി കെ.കെ നവാസ്, വയനാട് ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് കെ. ഹാരിസ്, ജനറല്‍ സെക്രട്ടറി സി.കെ ആരിഫ്, കോഴിക്കോട് ജില്ലാ വൈറ്റ് ഗാര്‍ഡ് കോ-ഓഡിനേറ്റര്‍, പി.പി ജാഫര്‍, വയനാട് ജില്ലാ വൈറ്റ് ഗാര്‍ഡ് കോ-ഓഡിനേറ്റര്‍ ജാസര്‍ പാലക്കല്‍, ക്യാപ്റ്റന്‍ ഹാരിസ് ബത്തേരി പ്രസംഗിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആഷിഖ് ചെലവൂര്‍ സ്വാഗതവും സെക്രട്ടറി പി.ജി മുഹമ്മദ് നന്ദിയും പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad