ഖൊരക്പൂര്‍: (www.evisionnews.co) ഉത്തര്‍പ്രദേശിലെ ഡോ. കഫീല്‍ ഖാന്റെ സഹോദരന്‍ ഖാഷിഫ് ജമാലിന് ദുരൂഹസാഹചര്യത്തില്‍ വെടിയേറ്റു. ഖൊരക്പൂരില്‍ ഞായറാഴ്ച്ച രാത്രിയോടെയുണ്ടായ ആക്രമണമുണ്ടായത്. കൈക്കും കഴുത്തിനും താടിക്കും പരിക്കേറ്റ ഖാഷിഫിനെ ഖൊരക്പൂരിലെ സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അവര്‍ തങ്ങളെ കൊല്ലാന്‍ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് സംഭവത്തില്‍ ഡോ. കഫീല്‍ ഖാന്‍ പ്രതികരിച്ചത്. അക്രമത്തിന് പിന്നില്‍ ബിജെപി ഗുണ്ടകളാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ബൈക്കിലെത്തിയ രണ്ടുപേരാണ് വെടിയുതിര്‍ത്തതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ പൊലിസ് അന്വേഷണം നടക്കുന്നു.

Post a Comment
0 Comments