Type Here to Get Search Results !

Bottom Ad

മഞ്ജുവിന്റെ കുടുംബത്തെ സാന്ത്വനിപ്പിക്കാന്‍ എല്ലാം മറന്ന് ദിലീപും മീനാക്ഷിയുമെത്തി


തൃശൂര്‍ (www.evisionnnews.co): നടി മഞ്ജുവാര്യരുടെ പിതാവ് പുള്ള് തിരുവുള്ളക്കാവ് വാര്യത്ത് മാധവ വാര്യര്‍ക്ക് അന്തിരോപചാമര്‍പ്പിക്കാന്‍ ദിലീപും മകള്‍ മീനാക്ഷിയുമെത്തി. തൃശൂര്‍ പുള്ളിലെ മഞ്ജുവാര്യരുടെ വസതിയിലെത്തിയാണ് ഇരുവരും അനുശോചനം അറിയിച്ചത്. ഒരു മണിക്കൂറിലധികം ഇവിടെ ചെലവഴിച്ച ദിലീപും മീനാക്ഷിയും മഞ്ജു വാര്യരുടെ സഹോദരന്‍ മധു വാര്യരെയും മറ്റ് ബന്ധുക്കളെയും ആശ്വസിപ്പിച്ച ശേഷമാണ് മടങ്ങിയത്

മഞ്ജു വാര്യരുടെ പിതാവ് മാധവന്‍ വാര്യര്‍ (70) അര്‍ബുദ രോഗബാധിതനായിരുന്നു. തൃശൂര്‍ പുള്ളിലെ വസതിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. മാധവന്‍ വാര്യര്‍ സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവുള്ളക്കാവ് ക്ഷേത്രത്തിലെ എഴുത്തിനിരുത്തല്‍ ആചാര്യനായിരുന്നു. ഭാര്യ ഗിരിജ വാര്യര്‍.മകന്‍ മധു വാര്യര്‍ നടനാണ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad