Type Here to Get Search Results !

Bottom Ad

മുല്ലപ്പള്ളിയെ പ്രസിഡണ്ടാക്കുന്നത് മുങ്ങുന്ന കപ്പലിന് ഓട്ടയിടുന്നതിന് തുല്യം: കെപിസിസി ഓഫീസിന് മുന്നില്‍ പോസ്റ്റര്‍ പ്രതിഷേധം


കൊച്ചി (www.evisionnews.co): മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി പ്രസിഡണ്ടാകുമെന്നുള്ള അഭ്യൂഹങ്ങള്‍ക്കിടെ കെപിസിസി ഓഫീസിന് മുന്നില്‍ അദ്ദേഹത്തിനെതിരെ പോസ്റ്ററുകളൊട്ടിച്ച് പ്രവര്‍ത്തകര്‍. മുല്ലപ്പള്ളിയെ പ്രസിഡണ്ടാക്കുന്നത് മുങ്ങുന്ന കപ്പലിന് ഓട്ടയിടുന്നതു പോലെയാണെന്ന് പോസ്റ്റുകളില്‍ പറയുന്നു. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്റര്‍ പതിച്ചിട്ടുള്ളത്.

മുല്ലപ്പള്ളി രാമചന്ദ്രനെ പ്രസിഡണ്ടാക്കിയാല്‍ പാര്‍ട്ടിയെ ഐസിയുവില്‍ നിന്ന് വെന്റിലേറ്ററിലേക്ക് മാറ്റുന്നതിന് തുല്ല്യമാണെന്നും ഇന്ദിരാ ഭവന് മുന്നില്‍ ഉമ്മന്‍ ചാണ്ടിക്ക് സ്വാഗതമരുളിക്കൊണ്ടുള്ള ഫ്‌ളക്‌സ് ബോര്‍ഡില്‍ പതിപ്പിച്ചിരിക്കുന്ന പോസ്റ്ററുകളില്‍ പറയുന്നു. കൂടാതെ ഒറ്റുകാരും കള്ളന്‍മാരും പാര്‍ട്ടിയെ നയിക്കേണ്ടതില്ലെന്നും മുല്ലപ്പള്ളിക്കെതിരായ പോസ്റ്ററില്‍ കുറിച്ചിരിക്കുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad