കോഴിക്കോട് (www.evisionnews.co): കേരളാ കോണ്‍ഗ്രസിന് രാജ്യസഭ സീറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന നേതാക്കള്‍ക്കെതിരെ മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രിക. ഇപ്പോള്‍ വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് പിന്നീട് തിരുത്തേണ്ടിവരുമെന്ന് 'അടിത്തറ വികസിച്ച് ഐക്യമുന്നണി' എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തില്‍ ചന്ദ്രിക മുന്നറിയിപ്പ് നല്‍കുന്നു. ഇരുപാര്‍ട്ടികളുടെയും നേതൃത്വം വരാനിരിക്കുന്ന രാഷ്ട്രീയ ധ്രുവീകരണങ്ങളെ മുന്നില്‍ കണ്ട് സ്വീകരിച്ച സമീപനം ദീര്‍ഘകാല അടിസ്ഥാനത്തില്‍ മുന്നണിക്ക് ഗുണം ചെയ്യും. മാണിയുടെ മുന്നണിയിലേക്കുള്ള വരവ് കൊണ്ട് മതേതരവോട്ടുകളുടെ ഭിന്നിപ്പ് ഒരുപരിധി വരെ തടയാന്‍ കഴിയുമെന്നും എഡിറ്റോറിയല്‍ വിലയിരുത്തുന്നു.
ദേശവ്യാപകമായി ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന പ്രാദേശിക മുന്നണി സംവിധാനത്തിന്റെ ഭാഗമായാണ് കേരളത്തില്‍ രാജ്യസഭ സീറ്റ് ഉള്‍പ്പടെ നല്‍കി മാണിയെ തിരികെ കൊണ്ടുവരാന്‍ കോണ്‍ഗ്രസ്- ലീഗ് നേതൃത്വം മുന്നിട്ടിറങ്ങിയത്. കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ബിജെപിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പരസ്പരം സഹായിക്കാനുള്ള സാധ്യത തള്ളികളയാനാവില്ല. ഇതിനെ പ്രതിരോധിക്കാന്‍ കേരളത്തിലെ മുന്നണി ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ചന്ദ്രികയുടെ എഡിറ്റോറിയല്‍ പറഞ്ഞുവെക്കുന്നു. മുന്നണിയുടെ കെട്ടുറപ്പിനായി ഘടകകക്ഷികള്‍ ഉള്‍പ്പടെ രാജ്യസഭ സീറ്റ് ത്യാഗം ചെയ്തത് വിമര്‍ശകര്‍ സൗകര്യപൂര്‍വ്വം മറക്കുകയാണെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു.

Post a Comment
0 Comments