അന്തര്‍ദേശീയം (www.evisionnews.co): ഫേസ്ബുക്ക്, വാട്സ്ആപ്പ് എന്നീ സോഷ്യല്‍മീഡിയകള്‍ക്ക് നികുതി നല്‍കണം. ആഫ്രിക്കന്‍ രാഷ്ട്രമായ ഉഗാണ്ടയിലാണ് സോഷ്യല്‍മീഡിയകള്‍ക്ക് നികുതി നല്‍കണമെന്ന നിയമം നിലവില്‍ വന്നത്. ഇതു സംബന്ധിച്ച് ഉഗാണ്ട പാര്‍ലമെന്റ് നിയമനിര്‍മ്മാണം നടത്തി കഴിഞ്ഞു.
ഫേസുബുക്ക്, വാട്സ്ആപ്പ്, ട്വിറ്റര്‍ എന്നിവ ഉപയോഗിക്കുമ്പോള്‍ ഒരു ദിവസം 200 ഷില്ലിംഗ്സാണ് ഉപയോക്താവ് സര്‍ക്കാരിന് നികുതിയായി നല്‍കേണ്ടത്. ഒരു വര്‍ഷത്തെ കണക്കെടുക്കുമ്‌ബോള്‍ 19 ഡോളര്‍ വരും. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ നിരക്കുകള്‍ നിലവില്‍ വരും. മൊബൈല്‍ സേവന ദാതാക്കളുമായി ചേര്‍ന്നാണ് സര്‍ക്കാര്‍ നികുതി പിടിച്ചെടുക്കുന്നത്. ഇതാദ്യമാണ് ഒരു രാജ്യം സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നികുതി ഏര്‍പ്പെടുത്തുന്നത്.

Post a Comment
0 Comments