Type Here to Get Search Results !

Bottom Ad

സഹ്‌റ വുമണ്‍സ് ഡേ കോളജ്: എജുനോട്ട് എന്‍ട്രന്‍സ് ടെസ്റ്റും സൗഹൃദ സംഗമവും ഞായറാഴ്ച


ചെങ്കള (www.evisionnews.co): ചെങ്കള നാലാംമൈലില്‍ പ്രവര്‍ത്തിക്കുന്ന മതഭൗതിക സമന്വയ സ്ഥാപനമായ സഹ്‌റ വുമന്‍സ് കോളജിലേക്കുള്ള എജുനോട്ട് എന്‍ട്രന്‍സ് ടെസ്റ്റും സൗഹൃദ സംഗമവും ജൂണ്‍ മൂന്നിന് രാവിലെ പത്തുമണി മുതല്‍ 12വരെയുള്ള സമയങ്ങളില്‍ കോളജില്‍ നടക്കും. കോളജ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ കെ.എസ് അലി തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. കോളജ് ചെയര്‍മാന്‍ എം.എം മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിക്കും. മാനേജിംഗ് ഡയറക്ട്ടര്‍ അഷ്‌റഫ് ഹുദവി പാടലടുക്ക സ്വാഗതം പറയും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യാതിഥിയാവും. 

ഹാരിസ് ദാരിമി ബെദിര പ്രാര്‍ത്ഥന നടത്തും. ചെങ്കള ജമാഅത്ത് പ്രസിഡണ്ട് എം.എ അബൂബക്കര്‍ ഹാജി, ജമാഅത്ത് സെക്രട്ടറി സി.ബി അബുല്ല ഹാജി, ഹാദിയ ട്രഷറര്‍ ഇര്‍ഷാദ് ഹുദവി ബെദിര, ചെങ്കള പഞ്ചായത്ത് ലീഗ് പ്രസിഡണ്ട്് ബി.കെ അബ്ദുസമദ്, വാര്‍ഡ് മെമ്പര്‍ റഷീദ ഖാദര്‍, ബേര്‍ക്ക അബ്ദുല്ലക്കുഞ്ഞി ഹാജി, ഖാദര്‍ ചെങ്കള, പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി ഖാദര്‍ ഹാജി, ബി.എം ഖാദര്‍, എ.എം മൊയ്തു എരിയല്‍, എസ്.എം.എഫ് ജില്ലാ സെക്രട്ടറി എം.എ.എച്ച് മഹമൂദ്, എം.എം അഹമ്മദ്, എം.എം ഖാദര്‍, എം.എം നൗഷാദ്, ജാസിര്‍ നിശാദ്, പ്രേം ജി യൂണിവേഴ്‌സിറ്റി സിറാജ് ഹുദവി, ഹനീഫ് ബദ്രിയ, മാലിക് ചെങ്കള, എം.എ ഷറഫുദ്ധീന്‍, നിസാര്‍ ചെങ്കള, സി.എം ചെങ്കള സംബന്ധിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad