Type Here to Get Search Results !

Bottom Ad

നിപ്പാ വൈറസ്: ഓസ്‌ട്രേലിയയില്‍ നിന്നും മരുന്നെത്തിച്ചു


കോഴിക്കോട് (www.evisionnews.co): നിപ്പാ വൈറസ് രോഗത്തെ പ്രതിരോധിക്കാന്‍ ഓസ്‌ട്രേലിയയില്‍ നിന്നും മരുന്നെത്തിച്ചു. ഐസിഎംആറില്‍നിന്നുള്ള വിദഗ്ധര്‍ എത്തിയശേഷമേ മരുന്ന് ഉപയോഗിക്കാന്‍ തുടങ്ങുകയുള്ളുവെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതിനിടെ ശനിയാഴ്ച രാവിലെ നിപ്പാ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിഞ്ഞ യുവതി മരിച്ചു. തലശേരി സ്വദേശി റോജ (39) ആണ് മരിച്ചത്. നിപ്പാ വൈറസ് ബാധയുടെ രണ്ടാം ഘട്ടം ഉണ്ടാകാനിടയുള്ളതിനാല്‍ ജനങ്ങള്‍ അതീവജാഗ്രത പാലിക്കണമെന്ന ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം വന്നതിന് പിന്നാലെയാണ് റോജയുടെ മരണം.

Post a Comment

0 Comments

Top Post Ad

Below Post Ad