Type Here to Get Search Results !

Bottom Ad

കാര്‍ നിയന്ത്രണംവിട്ട് കിണറ്റിലേക്ക് മറിഞ്ഞ് ദമ്പതികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു


കാഞ്ഞങ്ങാട്:  (www.evisionnews.co): കാര്‍ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് മറിഞ്ഞ് ദമ്പതികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കള്ളാര്‍ ചേടിക്കുണ്ടിലാണ് കഴിഞ്ഞ ദിവസം രാവിലെ അപകടമുണ്ടായത്. നൃത്താധ്യാപികയായ ദീപ പ്രശാന്ത് (30), ഭര്‍ത്താവ് സി.വി പ്രശാന്ത് (40) എന്നിവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ദീപ പ്രശാന്തിനു കാലിന്റെ എല്ലിന് പൊട്ടലേറ്റു. ഇവരെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചേടിക്കുണ്ടിലെ വീട്ടില്‍ നിന്നു കാറില്‍ വരുമ്പോള്‍ സമീപത്തെ വെള്ളമില്ലാത്ത ഉപയോഗശൂന്യമായ കിണറ്റിലേക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. കിണറിനു പത്തു കോലിലധികം ആഴമുണ്ട്. അടിഭാഗം പൂര്‍ണമായും കരിങ്കല്ലാണ്. കാര്‍ കിണറ്റിലേക്ക് വീണ് കരിങ്കല്‍പാറയില്‍ ഇടിക്കുന്ന ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചെങ്കിലും അപകടം നടന്ന് ഒന്നര മണിക്കൂറിനു ശേഷമാണ് കുറ്റിക്കോലില്‍ നിന്ന് അഗ്‌നിശമന സേനയെത്തിയതെന്നും ആക്ഷേപമുണ്ട്.

ഇത് പ്രതിഷേധത്തിനിടയാക്കി. അപകടം നടന്ന ഉടന്‍ കാറിന്റെ വാതില്‍ തുറക്കാന്‍ സാധിക്കാതെ ദമ്പതികള്‍ ചില്ലുതകര്‍ത്ത് പുറത്തുകടക്കുകയായിരുന്നെന്ന് രക്ഷാപ്രവര്‍ത്തനം നടത്താന്‍ കിണറ്റിലിറങ്ങിയ മാലക്കല്ലിലെ ഓട്ടേ ാഡ്രൈവര്‍ ഭരതന്‍ ചേടിക്കുണ്ട് പറഞ്ഞു. പിന്നീട് പ്രത്യേക സംവിധാനമൊരുക്കി കിണറ്റിലേക്ക് കസേരയിറക്കി ഒരു മണിക്കൂര്‍ നേരത്തെ പരിശ്രമത്തിന് ശേഷമാണ് ഇരുവരെയും പുറത്തെത്തിച്ചത്. രാജപുരം പോലീസ്, മാധവന്‍ ചേടിക്കുണ്ട്, ജോമോന്‍ പാണത്തൂര്‍, അനില്‍ പൂക്കയം, മദനന്‍ പെരുമ്പള്ളി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad