Type Here to Get Search Results !

Bottom Ad

സ്വലാത്ത് മജ് ലിസും ഇഫ്താര്‍ സംഗമവും നടത്തി


അബുദാബി (www.evisionnews.co): ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മ മാസംതോറും നടത്തിവരാറുള്ള സ്വലാത്ത് മജ്ലിസും ഇഫ്താര്‍ സംഗമവും നടത്തി. അബുദാബി മദീന സായിദില്‍ വെച്ചു നടന്ന സ്വലാത്ത് മജ്ലിസിന് സക്കീര്‍ കമ്പാര്‍ നേതൃത്വം നല്‍കി. കൂട്ടായ്മ ബോര്‍ഡ് ചെയര്‍മാന്‍ അബൂബക്കര്‍ കുറ്റിക്കോല്‍ പ്രസിഡണ്ട് മുഹമ്മദ് ആലംപാടി, ബോര്‍ഡ് അംഗങ്ങളായ ഹനീഫ് പടിഞ്ഞാര്‍മൂല, സെഡ്.എ മൊഗ്രാല്‍, അനീസ് മാങ്ങാട്, ഉമ്പു ഹാജി പെര്‍ള, പൊവ്വല്‍ അബ്ദുല്‍ റഹിമാന്‍, സുബൈര്‍ കാഞ്ഞങ്ങാട്, ചെപ്പു ഷരീഫ്, ഗരീബ് നവാസ്, ഇവിഷന്‍ ബോര്‍ഡ് ഡയറക്ടര്‍മാരായ റഫീഖ് കേളോട്ട്, റൗഫ് പൊവ്വല്‍ സംബന്ധിച്ചു. തുടര്‍ന്ന് നടന്ന ഇഫ്താര്‍ സംഗമത്തില്‍ നൂറു കണക്കിനാളുകള്‍ പങ്കെടുത്തു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad