Type Here to Get Search Results !

Bottom Ad

ഉദുമ മണ്ഡലം യൂത്ത് ലീഗ് എം.ഐ.സി യതീംഖാനയില്‍ ഇഫ്താര്‍ സംഗമം നടത്തി


ചട്ടഞ്ചാല്‍ (www.evisionnews.co): എം.ഐ.സി യതീംഖാനയിലെ വിദ്യാര്‍ത്ഥികള്‍ക്ക് യൂത്ത് ലീഗ് ഉദുമ മണ്ഡലം കമ്മിറ്റി പെരുന്നാള്‍ പുതുവസ്ത്ര വിതരണവും ഇഫ്താറും സംഘടിപ്പിച്ചു. മുസ്്ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് കെ.ഇ.എ ബക്കര്‍ ഉദ്ഘാടനം ചെയ്തു. യതീം കുട്ടികള്‍ക്കുള്ള പുതുവസ്ത്രം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്റഫ് എടനീര്‍ യതീംഖാന വാര്‍ഡന് കൈമാറി. മണ്ഡലം പ്രസിഡണ്ട് പി.എച്ച് ഹാരിസ് തൊട്ടി അധ്യക്ഷത വഹിച്ചു. 

ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. എംഐസി സീനിയര്‍ വൈസ് പ്രസിഡണ്ട് പട്ടുവത്തില്‍ മൊയ്തീന്‍ കുട്ടി ഹാജി, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ തെക്കില്‍, വൈസ് പ്രസിഡണ്ട് മന്‍സൂര്‍ മല്ലത്ത്, മുസ്്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ടുമാരായ കെ.എ അബ്ദുല്ല ഹാജി, തൊട്ടി സാലി ഹാജി, സെക്രട്ടറി എം.എസ് ശുക്കൂര്‍, അബുദാബി കെഎംസിസി മണ്ഡലം പ്രസിഡണ്ട് സലാം ആലൂര്‍, ജനറല്‍ സെക്രട്ടറി ഷമീം ബേക്കല്‍, ദുബൈ കെഎംസിസി മണ്ഡലം പ്രസിഡണ്ട് മുനീര്‍ ബന്താട്, ബഷീര്‍ പൂച്ചക്കാട്, മണ്ഡലം ഭാരവാഹികളായ അബ്ബാസ് കൊളച്ചപ്പ്, നിസാര്‍ തങ്ങള്‍, ടി.ഡി ഹസന്‍ ബസരി, സിദ്ദീഖ് ബോവിക്കാനം, അസ്്ലം കീഴൂര്‍, ഹാരിസ് അങ്കക്കളരി, എം.ബി ഷാനവാസ്, ടി.കെ ഹസീബ്, കെഎംഎ റഹ്്മാന്‍ കാപ്പില്‍, ഷഫീഖ് മയിക്കുഴി, അബ്ദുല്ല ഒറവങ്കര, ഹൈദരലി പടുപ്പ്, കെ.എ യൂസഫ്, ഹനീഫ് ബോവിക്കാനം, ലത്തീഫ് എടനീര്‍, ദാവൂദ് പളളിപ്പുഴ, റാഷിദ് കല്ലിങ്കാല്‍, മൊയ്തീന്‍ തൈര, ഷരീഫ് മല്ലത്ത്, മജീദ് ബെണ്ടിച്ചാല്‍, അബുബക്കര്‍ കടാങ്കോട്, അബുബക്കര്‍ കീഴൂര്‍, ഷരിഫ് പൊന്നടുക്കം സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad