Type Here to Get Search Results !

Bottom Ad

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി നില്‍ക്കുന്ന കെ.എം.സി.സിയുടെ പ്രവര്‍ത്തനം മാതൃകാപരം: എന്‍.എ നെല്ലിക്കുന്ന്


കുമ്പഡാജെ (www.evisionnews.co): ഗള്‍ഫിലും നാട്ടിലും ഒരേ പോലെ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും നാട്ടില്‍ അവശത അനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ രാത്രിയും പകലും ഓടിനടക്കുകയാണ് കെഎംസിസി പ്രവര്‍ത്തകരെന്ന് എന്‍.എ നെല്ലിക്കുന്ന്. അജ്മാന്‍ കെഎംസിസി ജില്ലാ കമ്മിറ്റി നടത്തുന്ന റമദാന്‍ കിറ്റ് കുമ്പഡാജെ പഞ്ചായത്തിലെ സി.എച്ച് നഗറില്‍ ഉദ്ഘടനം ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം. 

സഹജീവികളോട് കരുണകാണിക്കാനും അവര്‍ അനുഭവിക്കുന്ന യാതനകളില്‍ പങ്കുചേരാനും രാത്രിയും പകലും അവര്‍ക്ക് വേണ്ടി കഷ്ടപ്പെടുന്ന കെഎംസിസി പ്രവര്‍ത്തകരെ പ്രതേകം അഭിനന്ദിച്ചു. മുസ്ലിം ലീഗ് കുമ്പഡാജെ പഞ്ചായത്ത് പ്രസിഡണ്ട് എം. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് എ.എം കടവത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, അബൂ ഹാപ്പി, ബി.ടി അബ്ദുല്ലക്കുഞ്ഞി, എസ്. മുഹമ്മദ്, മജീദ് ചക്കുഡല്‍, ഹമീദലി മാവിനക്കട്ട, കുഞ്ഞാലി ഏറം സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad