കാസര്‍കോട് (www.evisionnews.co): കെ.എസ്.ആര്‍.ടി.സി ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ യാത്രക്കാരനായ മരപ്പണിക്കാരന്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ക്കും മറ്റൊരു യാത്രക്കാരനും പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി ഒമ്പതര മണിയോടെ പെര്‍ളക്ക് സമീപം ഗോളിത്തടുക്കയിലാണ് അപകടം. കണ്ണൂര്‍ നടുവില്‍ സ്വദേശിയും രണ്ടുവര്‍ഷത്തോളമായി പെര്‍ളയില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ ചന്ദ്രമോഹനന്‍ (55) ആണ് മരിച്ചത്.
ഓട്ടോ ഡ്രൈവര്‍ അഡ്യനടുക്ക ചവര്‍ക്കാടിലെ ഹസൈനാര്‍ (35), യാത്രക്കാരന്‍ കര്‍ണാടക വിടല്‍മൂടംബയലിലെ മുഹമ്മദ് (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാസര്‍കോട്ടുനിന്ന് കാട്ടുകുക്കെ ഭാഗത്തേക്ക് പോവുകയായിരുന്ന കേരള ട്രാന്‍സ്പോര്‍ട്ട് ബസും അടുക്കസ്ഥല ഭാഗത്തുനിന്ന് പെര്‍ള ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോയുമാണ് കൂട്ടിയിടിച്ചത്. പരേതനായ നാരായണന്‍- ശാന്ത ദമ്പതികളുടെ മകനാണ് ചന്ദ്രമോഹനന്‍. ഭാര്യ: തങ്കമണി. മക്കള്‍: കിരണ്‍, ഹര്‍ഷ. മരുമകന്‍: ഗിരീഷ്. സഹോദരങ്ങള്‍: ഇന്ദിര പയ്യാവൂര്‍, ദേവകി ആലക്കോട്, രാജീവന്‍, രാജു, ബാലകൃഷ്ണ, പരേതരായ കാഞ്ചന, രാധ.

Post a Comment
0 Comments