Type Here to Get Search Results !

Bottom Ad

അന്ത്യോദയ എക്‌സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കണം: എസ്.ടി.യു

കാസര്‍കോട് (www.evisionnews.co): തൊഴിലാളികളടക്കം പാവപ്പെട്ടവരും സാധാരണക്കാരുമായ യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്രദമായ കൊച്ചുവേളി- മംഗലാപുരം അന്ത്യോദയ എക്‌സ്പ്രസിന് ജില്ലാ ആസ്ഥാനമായ കസര്‍കോട് സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് എസ്.ടി.യു ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. ഉത്തരമലബാറിലെ മര്‍മപ്രധാനമായ സ്റ്റേഷനില്‍ സാധാരണക്കാര്‍ക്ക് അടിയന്തിര ഘട്ടത്തില്‍ അനിവാര്യമായ വണ്ടിക്ക് സ്റ്റോപ്പ് അനുവദിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് യോഗം വിലയിരുത്തി.
ജില്ലാ ആസ്ഥാനത്ത് സ്റ്റോപ്പില്ലാതെ അര ഡസന്‍ വണ്ടികള്‍ യാത്രക്കാരെ വെല്ലുവിളിച്ച് ചീറിപ്പായുന്നത് കണ്ടില്ലെന്ന് നടിക്കുന്ന സ്ഥലം എം.പി പി കരുണാകരന്റെ നിലപാട് നിരാശാജനകമാണെന്ന് യോഗം കുറ്റപ്പെടുത്തി. ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കുന്നത് സംബന്ധിച്ച് ജില്ലയിലെ ജനങ്ങളുടെ പ്രശ്‌നം ഉയര്‍ത്തിപിടിച്ച് ശ്രദ്ധേയമായ തരത്തില്‍ സമരത്തിന് നേതൃത്വം നല്‍കിയ മുസ്്‌ലിം ലീഗ് കമ്മിറ്റിയെയും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയെയും യോഗം അഭിനന്ദിച്ചു.
ജില്ലാ പ്രസിഡണ്ട് എ. അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി എ അബ്ദുല്‍ റഹിമാന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറിഷറീഫ് കൊടവഞ്ചി സ്വാഗതം പറഞ്ഞു.സംസ്ഥാന ട്രഷറര്‍ കെ.പി മുഹമ്മദ് അഷ്‌റഫ് ജില്ലാ ട്രഷറര്‍ മുംതാസ് സെമീറ ഭാരവാഹികളായ ബി.കെ അബ്ദുസമദ്, ടി. അബ്ദുല്‍ റഹ്്മാന്‍ മേസ്തി, അബ്ദുല്‍ റഹ്്മാന്‍ ബന്തിയോട്, ഷംസുദ്ധീന്‍ ആയിറ്റി, എം.എ മക്കാര്‍, കുഞ്ഞഹമ്മദ് കല്ലൂരാവി, അഷ്‌റഫ് എടനീര്‍, മുത്തലിബ് പാറകെട്ട്, ഉമ്മര്‍ അപ്പോളോ, എ.ജി അമീര്‍ ഹാജി, മുഹമ്മദ് അനീസ്, ആയിഷത്ത് താഹിറ, മാഹിന്‍ മുണ്ടകൈ, പി.പി നസീമ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad