ചെര്‍ക്കള: (www.evisionnews.co) സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കാസര്‍കോട് ജില്ലാതല മദ്രസാ പ്രവേശനോത്സവം ഇന്ന് വൈകിട്ട് നാലു മണിക്ക് ചെര്‍ക്കള റെയിഞ്ചിലെ മാസ്തിക്കുണ്ട് കെ.പി.പി.ടി.എം മദ്രസയില്‍ നടക്കും. തുടര്‍ന്ന് ശനിയാഴ്ച ജില്ലയിലെ ഇരുപത്തിയേഴ് റെയിഞ്ചുകളിലായി അറുന്നൂറില്‍പരം മദ്രസകളില്‍ വിവിധ പരിപാടികളോടെ പുതിയ അധ്യായന വര്‍ഷത്തിന് തുടക്കംകുറിക്കും. നിലവില്‍ ജില്ലയില്‍ ഒരു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പഠനരംഗത്തുണ്ട്. മാറിയ പാഠപുസ്തകളെ പരിചയപ്പെടുത്തിയുള്ള ശില്‍പശാല ജൂലൈ 30നകം വിവിധ സ്ഥലങ്ങളിലായി നടത്തും.
ജില്ലാതല പ്രവേശനോത്സവം സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ ഖാസിം മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ടി.പി അലി ഫൈസി അധ്യക്ഷത വഹിക്കും. എം.എസ് തങ്ങള്‍ മദനി അല്‍ ബുഖാരി ആദ്യാക്ഷരം ചൊല്ലിക്കൊടുക്കും. അബ്ദുല്‍ ലത്തീഫ് മൗലവി ചെര്‍ക്കള, അബൂബക്കര്‍ സാലൂദ് നിസാമി, ഹാഷിം ദാരിമി ദേലംപാടി, മുഹമ്മദ് ഫൈസി കജ, അഡ്വ: ബേവിഞ്ച അബ്ദുല്ല, നൂറുദ്ദീന്‍ പെരുമ്പട്ട, മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, ജമാല്‍ ദാരിമി, റഫീഖ് ഫൈസി, സി.എം അബ്ദുല്‍ ഖാദിര്‍ ഹാജി, സി.എസ് അബൂബക്കര്‍, ബി.എസ് അബ്ദുല്‍ റഹ്്മാന്‍, എ.പി അബൂബക്കര്‍ ഹാജി, എം.എ അഷ്‌റഫ്, എ.പി യൂസുഫ് പ്രസംഗിക്കും. ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട് സ്വാഗതവും അഷ്‌റഫ് മൗലവി മര്‍ദള നന്ദിയും പറയും.

Post a Comment
0 Comments