Type Here to Get Search Results !

Bottom Ad

നായയെ കല്ലെറിഞ്ഞെന്ന പുതിയ പരാതിയുമായി എ.ഡി.ജി.പി സുദേഷ് കുമാര്‍


തിരുവനന്തപുരം (www.evisionnews.co) മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദിച്ചതിലൂടെ വിവാദത്തിലായ എഡിജിപി സുദേഷ് കുമാറിന്റെ നായയെ കല്ലെറിഞ്ഞതിന് അജ്ഞാതര്‍ക്കെതിരെ പോലീസ് കേസെടുത്തു. എ.ഡി.ജി.പിയുടെ പരാതി പ്രകാരമാണ് പേരൂര്‍ക്കട പോലീസ് മൃഗങ്ങള്‍ക്കെതിരായ അതിക്രമം തടയുന്ന നിയമം അനുസരിച്ച് കേസ് എടുത്തിരിക്കുന്നത്. ബുധനാഴ്ച രാവിലെയാണ് സംഭവം.

എഡിജിപിയുടെ മകള്‍ പോലീസ് ഡ്രൈവര്‍ ഗവാസ്‌കറിനെ മര്‍ദ്ദിച്ചെന്ന വിവാദം കത്തിനില്‍ക്കുന്നതിനിടെയാണ് പുതിയ പരാതി എഡിജിപി നല്‍കിയിരിക്കുന്നത്. എന്നാല്‍ മകള്‍ മര്‍ദ്ദിച്ച പൊലീസ് ഡ്രൈവര്‍ക്കെതിരെ എഡിജി സുദേഷ്‌കുമാര്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റക്ക് കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. ഗവാസ്‌ക്കറെ മകള്‍ മര്‍ദിച്ചെന്ന പരാതി അടിസ്ഥാന രഹിതമെന്നും സംഭവ ദിവസം ഗവാസ്‌ക്കര്‍ വാഹനം ഓടിച്ചത് അലക്ഷ്യമായെന്നും അങ്ങനെയാണ് പരുക്കേറ്റതെന്നും പരാതിയില്‍ പറയുന്നു. മകള്‍ക്കെതിരെ ഗവാസ്‌ക്കര്‍ പരാതി നല്‍കിയതിലൂടെ തന്നെ പൊതുജന മധ്യത്തില്‍ അവഹേളിക്കാനാണ് ശ്രമിക്കുന്നത്. തനിക്കു സുരക്ഷാ ഭീഷണിയുണ്ടെന്നും സുദേഷ്‌കുമാര്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad