Type Here to Get Search Results !

Bottom Ad

ലോകക്കപ്പില്‍ അര്‍ജന്റീനയുടെ പതനം ആഘോഷമാക്കി ട്രോളര്‍മാര്‍


(www.evisionnews.co) ക്രൊയേഷ്യയോട് എതിരില്ലാത്ത മൂന്നുഗോളുകള്‍ക്ക് പരാജയപ്പെട്ട് റഷ്യ ലോകകപ്പില്‍ പുറത്താകലിന്റെ വക്കില്‍ നില്‍ക്കുന്ന അര്‍ജന്റീനയ്ക്ക് ട്രോളന്മാരുടെ പൊങ്കാല. ആന്റെ റെബിച്, ലൂക്കാ മോഡ്രിച്ച്, ഇവാന്‍ റാകിടിച്ച് എന്നിവര്‍ നേടിയ ഗോളുകള്‍ക്കാണ് ക്രൊയേഷ്യ അര്‍ജന്റീനയെ നാണം കെടുത്തിയത്. ഇതോടെ, ഗ്രൂപ്പ് ഡിയില്‍ അര്‍ജന്റീനയുടെ ഭാവി തുലാസിലായി. രണ്ടു മത്സരങ്ങളില്‍ ഒരു പോയിന്റ് മാത്രമുള്ള ഇതിഹാസ താരം മെസ്സിയുടെ ടീമിന് പ്രീ ക്വാര്‍ട്ടറില്‍ ഇടം നേടണമെങ്കില്‍ ബാക്കിയുള്ള ടീമുകളുടെ ഫലം കൂടി ആശ്രയിക്കണം. മത്സരത്തില്‍, സാംപോളിയുടെ തന്ത്രം അടപടലം പൊളിഞ്ഞതാണ് അര്‍ജന്റീനയുടെ തോല്‍വിക്ക് മുഖ്യകാരണമായത്.



മെസിയെ പറഞ്ഞിട്ട് കാര്യമില്ലെന്നും കുറ്റം മുഴുവന്‍ സാംപോളിയുടേതാണെന്നുമാണ് ട്രോളന്മാരുടെ അഭിപ്രായം. അര്‍ജന്റീന ഗോളി വില്ലി കബെല്ലോറൊയുടെ പിഴവിലൂടെ റെബിച്ച് ആണ് ആദ്യം അര്‍ജന്റീന പോസ്റ്റിലേക്ക് നിറയൊഴിച്ചത്. പിന്നീട്, ലൂക്ക മോഡ്രിച്ച് മത്സരം പൂര്‍ത്തിയാകാന്‍ പത്തുമിനുട്ടുള്ളപ്പോള്‍ തകര്‍പ്പന്‍ ഷോട്ടിലൂടെ ക്രൊയേഷ്യയുടെ രണ്ടാം ഗോള്‍ നേടി. അതേസമയം, മൂന്നാം ഗോള്‍ റാകിടിച്ചിന്റെ വകയായിരുന്നു.



അറ്റാക്കിങ് ഫോര്‍മേഷനില്‍ ടീമിനെ വിന്യസിച്ച സംപോളിക്ക് പക്ഷെ ടീമിന്റെ മധ്യനിരയില്‍ വന്ന വലിയ ഗ്യാപ്പ് അടയ്ക്കാന്‍ സാധിച്ചില്ല. ഈ സ്പെയ്സ് മുതലാക്കി മോഡ്രിച്ചും റാകിടിച്ചും അര്‍ജന്റീനയെ കീറി മുറിക്കുകയായിരുന്നു. ഒട്ടും കരുത്തില്ലാത്ത ഡിഫന്‍സിന് കൂടുതല്‍ ദുര്‍ബലമാക്കി 3-4-2-1 എന്ന ഫോര്‍മേഷന്‍ സ്വീകരിച്ച സംപോളിക്കാണ് തോല്‍വിയുടെ ഉത്തരവാദിത്വം മുഴുവനും. അതേസമയം ഏറെ പ്രതീക്ഷകളുമായി ഈ ലോകകപ്പിനെത്തിയ സൂപ്പര്‍ താരം ലയണല്‍ മെസിക്ക് ക്രൊയേഷ്യയുടെ മാര്‍ക്കിങ്ങില്‍ ചലനം നഷ്ടപ്പെട്ടതും മത്സരഫലത്തില്‍ നിര്‍ണായകമായി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad