മഞ്ചേശ്വരം (www.evisionnews.co): നിയന്ത്രണംവിട്ട ബൈക്ക് കാല്‍നടക്കാരനെ ഇടിച്ചുതെറിപ്പിച്ചു. ബൈക്കില്‍ നിന്നും തെറിച്ചുവീണ യുവാവിന് ലോറിക്കറിയില്‍പെട്ട് ദാരുണാന്ത്യം. കാസര്‍കോട്- മംഗളൂരു ദേശീയപാതയില്‍ കുഞ്ചത്തൂരില്‍ വെള്ളിയാഴ്ച രാവിലെ 10.30മണിയോടെയാണ് അപകടം. കുഞ്ചത്തൂരിലെ ഇബ്രാഹിം ആരിഫിന്റെ മകന്‍ നിയാസ് (19) ആണ് മരിച്ചത്. നിയാസ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് റോഡ് മുറിച്ചുകടക്കുകയായിരുന്ന അബ്ദുല്ല എന്നയാളെ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ബൈക്കില്‍ നിന്നും തെറിച്ചുവീണ നിയാസിന്റെ ദേഹത്തേക്ക് ലോറി കയറിയിറങ്ങുകയായിരുന്നു. നിയാസ് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ അബ്ദുല്ലയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
നിയന്ത്രണംവിട്ട ബൈക്കില്‍ നിന്നും തെറിച്ചുവീണ യുവാവിന് ലോറിക്കടിയില്‍പെട്ട് ദാരുണാന്ത്യം കാല്‍നട യാത്രക്കാരന് ഗുരുതരം
12:23:00
0
മഞ്ചേശ്വരം (www.evisionnews.co): നിയന്ത്രണംവിട്ട ബൈക്ക് കാല്‍നടക്കാരനെ ഇടിച്ചുതെറിപ്പിച്ചു. ബൈക്കില്‍ നിന്നും തെറിച്ചുവീണ യുവാവിന് ലോറിക്കറിയില്‍പെട്ട് ദാരുണാന്ത്യം. കാസര്‍കോട്- മംഗളൂരു ദേശീയപാതയില്‍ കുഞ്ചത്തൂരില്‍ വെള്ളിയാഴ്ച രാവിലെ 10.30മണിയോടെയാണ് അപകടം. കുഞ്ചത്തൂരിലെ ഇബ്രാഹിം ആരിഫിന്റെ മകന്‍ നിയാസ് (19) ആണ് മരിച്ചത്. നിയാസ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് റോഡ് മുറിച്ചുകടക്കുകയായിരുന്ന അബ്ദുല്ല എന്നയാളെ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ബൈക്കില്‍ നിന്നും തെറിച്ചുവീണ നിയാസിന്റെ ദേഹത്തേക്ക് ലോറി കയറിയിറങ്ങുകയായിരുന്നു. നിയാസ് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ അബ്ദുല്ലയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Post a Comment
0 Comments