കോഴിക്കോട് (www.evisionnews.co): കനത്ത ഉരുള്‍പൊട്ടലില്‍ കോഴിക്കോട് ജില്ലയില്‍ മൂന്നു മരണം റിപ്പോര്‍ട്ട് ചെയ്തു. കട്ടിപ്പാറ കരിഞ്ചോല പ്രദേശത്ത് അഞ്ചുവീടുകള്‍ തകര്‍ന്നു. മൂന്നുവീടുകള്‍ പൂര്‍ണമായും മണ്ണിനടിയിലാണ്. മൂന്നു കുടുംബങ്ങളിലുള്ള 11പേരെ കാണാനില്ലെന്ന് കലക്ടര്‍ യുവി ജോസ് മനോരമ ന്യൂസിനോട് വെളിപ്പെടുത്തി. ഹസന്‍, അബ്ദുല്‍റഹ്മാന്‍ എന്നിവരുടെ കുടുംബങ്ങള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്.
മലഞ്ചെരിവിലെ താമസക്കാര്‍ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറണമെന്നും ദുരന്തനിവാരണ സേന ഉടന്‍ ദുരിതമേഖലയില്‍ എത്തുമെന്നും കലക്ടര്‍ അറിയിച്ചു. വടക്കന്‍ കേരളത്തെ പിടിച്ചുലച്ച് തോരാമഴയും ഉരുള്‍പൊട്ടലും തുടരുകയാണ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ കനത്ത മഴയെത്തുടര്‍ന്ന് വന്‍ നാശനഷ്ടം. താമരശേരിയിലും കക്കയത്തുമായി നാലിടത്ത് ഉരുള്‍പൊട്ടി. മലപ്പുറം എടവണ്ണ കിഴക്കേചാത്തല്ലൂരിലും ഉരുള്‍പൊട്ടി.
കക്കാടംപൊയിലിലും ആനക്കാംപൊയിലിലും കൂടരഞ്ഞി കുളിരാമുട്ടിയിലിലും മണ്ണിടിച്ചിലുണ്ടായി നിരവധി പേരുടെ ജീവിതം ഭീതിയിലായി. വയനാട് വെള്ളമുണ്ട വാളാരംകുന്നിലും ഉരുള്‍പൊട്ടി. ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്്ക്കാന്‍ കോഴിക്കോട് കലക്ടര്‍ ഉത്തരവിട്ടു. പൊരിങ്ങല്‍കുത്ത് ഡാം തുറന്നു. മംഗലം, കക്കയം ഡാമുകള്‍ ഉടന്‍ തുറക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി.

Post a Comment
0 Comments