Type Here to Get Search Results !

Bottom Ad

'ചങ്കാണ് അര്‍ജന്റീന': ലോകകപ്പ് ആവേശം നെഞ്ചേറ്റി മന്ത്രി എംഎം മണി


ലോകമാകെ കാല്‍പന്തിന്റെ ആവേശം കേരളക്കരയിലും അലയടിക്കുന്നു. ഫുട്ബോള്‍ മാമാങ്കത്തിന്റെ ആവേശത്തിമിര്‍പ്പിലാണ് കാല്‍പന്ത് പ്രേമികള്‍. അര്‍ജന്റീനയും ബ്രസീലും ജര്‍മിനിയുമൊക്കെയായി ഇഷ്ട ടീമുകളുടേയും പ്രിയതാരങ്ങളുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയാണ് ആരാധകര്‍. തങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോ മാറ്റിയാണ് മിക്കവരും ഇഷ്ട ടീമിനെ പ്രഖ്യാപിക്കുന്നത്.

അതിനിടെയിലാണ് തന്റെ പ്രിയപ്പെട്ട ടീം ഏതാണെന്ന് ഫോട്ടോ കവറിലൂടെ പ്രഖ്യാപിച്ച് മന്ത്രി എംഎം മണി രംഗത്തെത്തിയത്. 'ചങ്കിടിപ്പാണ് അര്‍ജന്റീന' എന്ന ഫോട്ടോ കവര്‍ പങ്കുവെച്ചാണ് മണി തന്റെ ഫുട്ബോള്‍ ടീം വെളിപ്പെടുത്തിയത്. മന്ത്രിയുടെ ഫോട്ടോ നിരവധി അര്‍ജന്റീന ആരാധകരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad