Type Here to Get Search Results !

Bottom Ad

അബൂദാബി ഉദുമ പഞ്ചായത്ത് കെ.എം.സി.സി: ടി.കെ മൂസ അനുസ്മരണം സംഘടിപ്പിച്ചു


അബൂദാബി (www.evisionnews.co): പൊതുപ്രവര്‍ത്തകര്‍ ടി.കെ മൂസയുടെ ജീവിതം മാതൃകയാക്കണമെന്ന് അബൂദാബി ഉദുമ പഞ്ചായത്ത് കെ.എം.സി.സി സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് അബൂദാബി ജില്ലാ കെ.എം.സി.സി സെക്രട്ടറി അനീസ് മാങ്ങാട് പറഞ്ഞു. മൂസ സാഹിബ് സാധാരണ പ്രവര്‍ത്തകരുടെ സുഖത്തിലും ദുഖത്തിലും ഒന്നിച്ചുനിന്ന് പാര്‍ട്ടിയെ ഉദുമ പഞ്ചായത്തില്‍ കെട്ടിപ്പെടുക്കുന്നതില്‍ നേതൃത്വം നല്‍കിയ നേതാവെന്ന് യോഗം അനുസ്മരിച്ചു. അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥന സദസും സംഘടിപ്പിച്ചു.

യോഗത്തില്‍ മുന്‍ പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡന്റ് സിറാജ് ഈച്ചിലിങ്കാലിന് സ്വീകരണം നല്‍കി. ആബിദ് നാലാംവാതുക്കല്‍ അധ്യക്ഷത വഹിച്ചു. റഊഫ് ഉദുമ സ്വാഗതം പറഞ്ഞു. അബ്ബാസ് കാപ്പില്‍, സാദിഖ് കോട്ടക്കുന്ന്, അഷ്‌റഫ് പള്ളം, ആസിഫ് ഈച്ചിലങ്കാല്‍, അന്‍വര്‍, സൈഫുദ്ദീന്‍, മുത്തലി, സിറാജ് ഈച്ചിലങ്കാല്‍, സാദാത്ത് മുക്കുന്നോത്ത് പ്രസംഗിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad