Type Here to Get Search Results !

Bottom Ad

ആയിരങ്ങള്‍ മദ്രസാ മുറ്റത്തെത്തി: എങ്ങും വര്‍ണാഭമായ പ്രവേശനോത്സവം


കാസര്‍കോട് (www.evisionews.co): പുതുതായി അക്ഷരം കുറിക്കാനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലയിലെ മുഴുവന്‍ മദ്രസകളിലും വര്‍ണാഭമായി പ്രവേശനോത്സവം നടന്നു. സമസ്ത ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ ജില്ലാതല പ്രവേശനോത്സവം പൊവ്വല്‍ മാസ്തിക്കുണ്ട് കെ.പി.പി.ടി.എം മദ്രസയില്‍ നടന്നു. സമസ്ത കേരള ഇസ്ലാംമത വിദ്യഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ ഖാസിം മുസ്ലിയാര്‍ പ്രവേശനോത്സവ ചടങ്ങ് ഉദ്ഘാനം ചെയ്തു. സമസ്ത ജില്ലാ വൈസ് പ്രസിഡണ്ട് എം.എസ് തങ്ങള്‍ മദനി ആദ്യാക്ഷരം ചൊല്ലിക്കൊടുത്തു.

ജംഇയത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് ടി.പി അലി ഫൈസി അധ്യക്ഷനായി. ഖലീലു റഹ്മാന്‍ കാഷിഫി മുഖ്യപ്രഭാഷണം നടത്തി. ജംഇയത്തുല്‍ മുഅല്ലിമീന്‍ ജന. സെക്രട്ടറി ഹുസൈന്‍ തങ്ങള്‍, ലത്തീഫ് മൗലവി ചെര്‍ക്കള, ഹാഷിം ദാരിമി ദേലമ്പാടി, മുഹമ്മദ് ഫൈസി കജെ, അശ്റഫ് മൗലവി സംസാരിച്ചു. മൊയ്തീന്‍കുഞ്ഞി ചെര്‍ക്കള, ജമാല്‍ ദാരിമി, റഫീഖ് ഫൈസി,സി.എം അബ്ദുല്‍ ഖാദര്‍ ഹാജി, സി.എസ് അബൂബക്കര്‍, ബി.എസ് അബ്ദുല്‍ റഹിമാന്‍, എ.പി അബൂബക്കര്‍ ഹാജി, എം.എ അഷ്‌റഫ്, എ.പി യൂസഫ് തുടങ്ങിയവരും വിദ്യാര്‍ഥികളും ചടങ്ങില്‍ സംബന്ധിച്ചു. 

>> ബോവിക്കാനം: ആലൂര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസയില്‍ പ്രവേശനോത്സവം ജമാഅത്ത് ഖത്തീബും സദര്‍ മുഅല്ലിമുമായ മുഹമ്മദ് കുഞ്ഞി ഹനീഫി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡണ്ട് എ.ടി അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. നൂറുല്‍ ഹുദായവജന സംഘം കുട്ടികള്‍ക്ക് മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു. മുഅല്ലിമുമാരായ അല്‍താഫ് ഹിമമി, സവാദ്, ഇസ്മായില്‍, അബ്ദുല്‍ ഖാദര്‍ കോളോട്ട്, ബഷീര്‍ കടവില്‍, അസീസ് എം.എ, അബ്ദുല്ല അപ്പോളോ, അബ്ദുല്‍ ഖാദര്‍ ടി.എ, മസ്ജിദ് പുനര്‍നിര്‍മാണ കമ്മിറ്റി ഭാരാവാഹികളായ ഇസ്മായില്‍, അബ്ദുല്ല ആലൂര്‍, എ.ടി അബു, മന്‍സൂര്‍ ഫൈസി, ഇഖ്ബാല്‍ എംടി, അസീസ് എ, അശ്രഫ് തോട്ടുംബാത്ത്, എ. അബ്ദുള്‍ റഹ്മാന്‍, എ.കെ അബ്ബാസ്, ആമുമീത്തല്‍, എം.എ ഖാദര്‍ സംബന്ധിച്ചു.


>> പേരാല്‍: നേരറിവ് നല്ല നാളേക്ക് എന്ന പ്രമേയത്തില്‍ നാട്ടക്കല്‍ ബുസ്താനുല്‍ ഉലൂം ശംസുല്‍ ഉലമാ സ്മാരക ബ്രാഞ്ച് മദ്രസയില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. വ്യത്യസ്തമായ പരിപാടിയോടെ സംഘടിപ്പിച്ച പ്രവേശനോത്സവം വിദ്യാര്‍ത്ഥികള്‍ക്കും നാട്ടുകാര്‍ക്കും നവ്യനുഭവമായി
കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ അഞ്ചാംതരം പൊതു പരീക്ഷയില്‍ വിജയിച്ച കുട്ടികള്‍ക്കുള്ള സ്‌നേഹപഹാരം എസ്.കെ.എസ്.എസ്.എഫ് പേരാല്‍ കുന്നില്‍ ശാഖയും ഇഖ്‌റഹ് കമ്മിറ്റി പേരാലും നല്‍കി. മഹല്ല് ഖത്വീബ് കബീര്‍ ഫൈസി പെരിങ്കടിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടിയില്‍
ഖിളര്‍ ജുമാ മസ്ജിദ് പ്രസിഡന്റ് ഡി പി മുഹമ്മദ്, സെക്രട്ടറി ഡിഎ മുഹമ്മദ്, ട്രഷറര്‍ ബി എം അബ്ദു റഹ്മാന്‍, അബ്ദുറഹ്മാന്‍ പൊട്ടോരി, ബീരാന്‍ മൊയ്തീന്‍, എന്‍.കെ അബ്ദുല്‍ ഖാദിര്‍, മുഹമ്മദ് കുഞി, മൊയതിന്‍ കെ.കെ, ഇസ്മായില്‍ പികെ, ജഹ്ഫര്‍ പുതിയവളപ്പ്, അബ്ദുല്ല, ഇര്‍ഷാദ് ബാരി വളപ്പ്, സൈഫാദ്, ഖാലിദ് പുതിയ വളപ്പ്, അഷ്‌റഫ് ഡിപി, നഈമുദ്ധീന്‍, മുഹമ്മദ് കുഞ്ചാര്‍, അഷ്‌റഫ് മൗലവി എന്‍കെ, സിദ്ധീഖ് മൗലവി സംബന്ധിച്ചു.


Post a Comment

0 Comments

Top Post Ad

Below Post Ad