Type Here to Get Search Results !

Bottom Ad

അന്ത്യോദയ എക്‌സ്പ്രസ്: ജില്ലയില്‍ സ്റ്റോപ്പ് അനുവദിക്കും വരെ സമരം: മുസ്ലിം ലീഗ്

കാസര്‍കോട് (www.evisionnews.co): അന്ത്യോദയ എക്സ്പ്രസിന് ജില്ലയില്‍ സ്റ്റോപ്പ് അനുവദിക്കുന്നത് വരെ സമരം തുടരുമെന്ന് മുസ്്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ധീന്‍ മുന്നറിയിപ്പു നല്‍കി. അഞ്ചോളം ട്രെയിനുകള്‍ കാസര്‍കോട് നിര്‍ത്താതെ ഓടുന്നുണ്ട്. ജില്ലയോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയുടെ ഉദാഹരണമാണിത്. മുസ്്ലിം ലീഗും യൂത്ത് ലീഗും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ നേതൃത്വത്തില്‍ നടത്തിയ ട്രെയിന്‍ തടയല്‍ സമരം ആദ്യ സൂചനയാണെന്നും നടപടിയില്ലെങ്കില്‍ ബഹുജനങ്ങളെ അണിനിരത്തി സമരങ്ങള്‍ തുടരുമെന്നും ഖമറുദ്ദീന്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad