അസം (www.evisionnews.co): ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കമിതാക്കളെ ആള്‍ക്കൂട്ടം തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച് നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചു. അസമിലെ ഗോളപാറാ ജില്ലയിലാണ് സംഭവം. ഗ്രാമത്തിലൂടെ ബൈക്കില്‍ സഞ്ചരിക്കുമ്പോളാണ് ഒരു കൂട്ടം ഗ്രാമീണര്‍ ഇവരെ വഴി തടയുകയും വാക്കേറ്റം നടത്തുകയും മര്‍ദ്ദിക്കുകയും ചെയ്തത്.
മര്‍ദ്ദനത്തിനൊടുവില്‍ ഗ്രാമീണര്‍ ഒത്തുകൂടി ഇരുവരേയും നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നു. ഈ മാസം 19നാണ് സംഭവം നടന്നത്. ഇവരെ മര്‍ദ്ദിക്കുന്നതിന്റെയും വിവാഹം കഴിപ്പിക്കുന്നതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. എന്നാല്‍ ഇതുവരെ ഒരു തരത്തിലുള്ള പരാതിയും ലഭിച്ചിട്ടില്ലാത്തിനാല്‍ പോലീസ് സ്വമേധയാ കേസെടുത്താണ്് അന്വേഷണം നടത്തുന്നത്. തെറ്റായ രീതിയില്‍ സ്പര്‍ശിക്കല്‍, മുറിവേല്‍പ്പിക്കല്‍, പീഡനം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്.

Post a Comment
0 Comments