Type Here to Get Search Results !

Bottom Ad

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മുഴുവന്‍ സമയ ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തണം: യൂത്ത് ലീഗ്

ഉദുമ (www.evisionnews.co): മഴക്കാല രോഗങ്ങള്‍ വ്യാപകമായ സാഹചര്യത്തില്‍ ഗവ. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മുഴുവന്‍ സമയങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തണമെന്ന് യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം പ്രസിഡണ്ട് പി.എച്ച് ഹാരിസ് തൊട്ടിയും ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കരയും സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. നിലവില്‍ ഉച്ചവരെയാണ് സേവനം ലഭിക്കുന്നത്. പനിയും പകര്‍ച്ച വ്യാധികളടക്കമുള്ള രോഗങ്ങള്‍ കാരണം ജനങ്ങള്‍ പൊറുതിമുട്ടുകയാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മുഴുവന്‍ സമയം ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തിയാല്‍ ഒരു പരിധി വരെ പരിഹാരം കാണാന്‍ സാധിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad