Type Here to Get Search Results !

Bottom Ad

സഹോദരന് വെടിയേറ്റ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുക പോലും ചെയ്തില്ലെന്ന് കഫീല്‍ ഖാന്‍


ലക്നോ (www.evisionnews.co): സഹോദരന്‍ കശിഫ് ജമാലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്യുക പോലും ചെയ്തിട്ടില്ലെന്ന് കഫീല്‍ഖാന്‍. പൊലിസ് കശിഫിന്റെ ആരോഗ്യ നില മെച്ചപ്പെടാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ വസതിയുടെ 500 മീറ്റര്‍ അകലെ വച്ചാണ് സഹോദരനു വെടിയേറ്റതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം രാത്രിയാണ് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനായ ഡോക്ടര്‍ കഫീല്‍ ഖാന്റെ സഹോദരന്‍ കശിഫ് ജമാലിന് വെടിയേറ്റത്. ഗോരഖ്പൂറില്‍ ബിസിനസുകാരനായ കശിഫ് ജമാല്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ രാത്രി 10 മണിയോടെ ആയിരുന്നു ആക്രമണം. കശിഫ് ജമാല്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിലെത്തി രണ്ടംഗ അക്രമി സംഘം വെടിയുതിര്‍ക്കുകയായിരുന്നു. മൂന്ന് തവണ വെടി വെച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. വലത് നെഞ്ചിലും കയ്യിലും വെടിയേറ്റിട്ടുണ്ട്. ഗുരുതരാവസ്ഥയിലായ കശിഫ് ജമാലിനെ ഗോരഖ്പൂറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ശരീരത്തില്‍ നിന്നും രണ്ട് വെടിയുണ്ടകള്‍ കണ്ടെടുത്തു. അക്രമത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.

കഴിഞ്ഞ ആഗസ്തില്‍ ഗോരഖ്പൂരിലെ ബി ആര്‍ ഡി മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ കള്ള കേസില്‍ കുടുക്കി പൊലിസ് അറസ്റ്റ് ചെയ്ത ഡോക്ടര്‍ കഫീല്‍ ഖാന് ഈവര്‍ഷം എപ്രിലില്‍ ആണ് ജാമ്യം ലഭിച്ചത്. ചികിത്സയില്‍ കഴിയുന്ന കുട്ടികളെ രക്ഷിക്കാന്‍ സ്വന്തം പണം മുടക്കി ഓക്സിജന്‍ സിലിണ്ടര്‍ എത്തിച്ചതിന് പിന്നാലെയാണ് കഫീല്‍ ഖാനെ കേസില്‍ കുടുക്കിയത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad