ദുബൈ (www.evisionnews.co): എം.എസ്.എഫ് ജി.സി.കെ ജി.സി.സി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദുബൈ പേള്‍ ക്രീക്ക് ഹോട്ടെലില്‍ ഇഫ്താര്‍ പാര്‍ട്ടി സംഘടിപ്പിച്ചു. പ്രസിഡണ്ട് ടി.എച്ച് ഹനീഫ മാങ്ങാട് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഹനീഫ കാര്‍ക്കളം ഉദ്ഘാടനം ചെയ്തു. റമദാന്‍ റിലീഫിന്റെ ഭാഗമായി കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന നിര്‍ധന കുടുംബങ്ങള്‍ക്കുള്ള സാമ്പത്തിക സഹായ ഫണ്ട് കൈമാറ്റം സീനിയര്‍ അംഗം മജീദ് കൊല്ലമ്പാടി കമ്മിറ്റി ട്രഷറര്‍ മുഹമ്മദ് കുഞ്ഞി മാസ്തികുണ്ടിന് കൈമാറി.
സവാദ് ബേക്കല്‍, അസറുദ്ധീന്‍ ചെമ്മനാട്, ഇസ്മായില്‍ ആസാദ്, ഷക്കീല്‍ ദേലംപാടി, സകരിയ, അര്‍ഷാദ് ഉദുമ, ഹസീബ്, മുര്‍ഷി ചെര്‍ക്കള, നൂറുദ്ധീന്‍ ഉറുമി, സഫ്‌വാന്‍ പടുവടുക്ക നേതൃത്വം നല്‍കി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പരീക്ഷകളില്‍ ഗവ. കോളജില്‍ നിന്നുള്ള റാങ്ക് ജേതാക്കളെയും ഹൈസ്‌കൂള്‍ അസി. പരീക്ഷയില്‍ റാങ്ക് ജേതാക്കളായ ജിസികെയിലെ പൂര്‍വ വിദ്യാര്‍ത്ഥികളെയും അഭിനന്ദിച്ചു. സെക്രട്ടറിമാരായ അസീസ് പെര്‍ള സ്വാഗതവും ശബാദ് മാഹി നഗര്‍ നന്ദിയും അറിയിച്ചു.

Post a Comment
0 Comments