Type Here to Get Search Results !

Bottom Ad

പാചകവാതക വില വീണ്ടും കൂട്ടി: സിലിണ്ടറിന് 49 രൂപയുടെ വര്‍ധന


ന്യൂഡല്‍ഹി (www.evisionnews.co): പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഇന്ധനവില ദിനംപ്രതി കൂട്ടുന്നതിന് പിന്നാലെയാണ് പാചകവാതകത്തിന്റെ വിലയും കുത്തനെ കൂട്ടിയത്. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിനു 49 രൂപയാണ് വര്‍ദ്ധിച്ചത്. അതേസമയം, വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 78.50 രൂപയുമാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഗാര്‍ഹിക സിലിണ്ടറിന് 688 രൂപയും വാണിജ്യ സിലിണ്ടറിന് 1229.50 രൂപയുമായി.

ആഗോള വിപണിയില്‍ ഇന്ധന വില ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് പാചകവാതകത്തിന്റെ വില ഉയര്‍ന്നിരിക്കുന്നത്. അതേസമയം സബ്സിഡിയായി കിട്ടുന്ന തുക 190.60 രൂപയായും ഉയര്‍ത്തി. ഫലത്തില്‍ 497.84 രൂപയാണ് വിലയാകുന്നത്. ഓരോ മാസവും പാചകവാതക കമ്പനികള്‍ പാചകവാതകത്തിന്റെ വിലയില്‍ മാറ്റം വരുത്താറുണ്ട്. ആഗോള വിപണിയിലെ ഇന്ധനവിലയുടെ അടിസ്ഥാനത്തിലാണ് വിലയില്‍ മാറ്റം വരുത്താറുള്ളത്. മാസത്തിന്റെ അവസാന ദിവസം അര്‍ധരാത്രിയോടെയാണ് വില തീരുമാനിക്കുന്നത്. ഇത് അനുസരിച്ചാണ് ഇന്ന് മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad