ചെര്‍ക്കള (www.evisionnews.co): എം.എസ്.എഫ് ചെര്‍ക്കള വെസ്റ്റ് ശാഖാ യൂണിറ്റി ഫെസ്റ്റും ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. വാര്‍ഡ് എം.എസ്.എഫ് പ്രസിഡണ്ട് ഇബ്രാഹിം ഖലീലിന്റെ അധ്യക്ഷതയില്‍ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി മൂസ ബി. ചെര്‍ക്കള പരിപാടി ഉദ്ഘടനം ചെയ്തു. റാഷിഖ് ഹുദവി പ്രാര്‍ത്ഥന നടത്തി. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം.എ നജീബ് മൊട്ടിവേഷനല്‍ ക്ലാസിന് നേതൃത്വം നല്‍കി.
വിദ്യാസമ്പന്നരായ സമൂഹത്തിന് ലോകത്തിന്റെ ക്രമത്തിലും ഘടനയിലും ആശാവഹമായ മാറ്റത്തിന് നേതൃത്വം വഹിക്കാനാവുമെന്നും വെല്ലുവിളികള്‍ നിറഞ്ഞ ആധുനിക സാങ്കേതിക വിദ്യകളുടെ കാലത്ത് ധൈര്യസമേതമുള്ള ചുവടുവെപ്പുകളിലേക്ക് വിദ്യാര്‍ത്ഥ്വത്തേ പ്രാപ്തമാക്കാന്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് സാധ്യമാവാണമെന്നും മൂസ ബി. ചെര്‍ക്കള അഭിപ്രായപ്പെട്ടു. നന്ദി ദാറുസലാം അറബിക് കോളേജില്‍ നിന്ന് ഒന്നാം റാങ്ക് നേടി വിജയിച്ച സുഫൈര്‍ ദാരിമി ചെര്‍ക്കള,ദാറുല്‍ ഹുദാ ഇസ്ലാമിക യൂണിവേഴ്‌സിറ്റി യില്‍ നിന്ന് ബിരുദം കരസ്ഥമാക്കിയ വാശിദ് ഹുദവി, ചെര്‍ക്കള വെസ്റ്റില്‍ വാര്‍ഡ് പരിധിയില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, സമസ്ത പൊതുപരീക്ഷ തുടങ്ങി പരിക്ഷകളില്‍ ഉന്നതവിജയം നേടിയ അമ്പതോളം വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികളെ ചടങ്ങില്‍ അനുമോദിച്ചു.
നാസര്‍ ചായിന്റടി, സലാം ചെര്‍ക്കള, ഹസൈനാര്‍ ബദ്രിയ, സുഫൈജ മുനീര്‍, ഹാഷിം ബംബ്രാണി, ആബിദ് ആറങ്ങാടി, അനസ് എതിര്‍ത്തോട്, ഖാലിദ് ഷാന്‍, മുര്‍ഷിദ് മുഹമ്മദ്, സുലൈം ബാലടുക്കം, സമീര്‍ പൊടിപ്പാള്ളം സംബന്ധിച്ചു. പൊടിപ്പള്ളം അസാസുല്‍ ഇസ്ലാം മദ്രസ ഹാളില്‍ ചേര്‍ന്ന സംഗമത്തില്‍ ജനറല്‍ സെക്രട്ടറി ബിലാല്‍ ചെര്‍ക്കള സ്വാഗതവും ഷബീബ് പൊടിപ്പള്ളം നന്ദിയും പറഞ്ഞു.

Post a Comment
0 Comments