ന്യൂഡല്‍ഹി (www.evisionnews.co): പരീക്ഷ സമ്പ്രദായത്തില്‍ അടിമുടിമാറ്റവുമായി യുണിവേഴ്സിറ്റി ഗ്രാന്റസ് കമ്മീഷന്‍. വിദ്യാര്‍ത്ഥികള്‍ ആഗ്രഹിക്കുന്ന സമയത്ത് പരീക്ഷാ സെന്ററിലെത്തി പരീക്ഷയെഴുതാന്‍ അനുവദിക്കുന്ന എക്സാം ഓണ്‍ ഡിമാന്‍ഡ് ഉള്‍പ്പെടെ വിവിധ മാറ്റങ്ങളാണ് ഇതില്‍ ഉള്‍പ്പെട്ടുന്നത്. വിദ്യാര്‍ത്ഥികളുടെ മനപാഠമാക്കുവാനുളള ശേഷിയെ പരീക്ഷിക്കുന്നതാണ് ഇപ്പേള്‍ നടത്തുന്ന പരീക്ഷകളെന്നും ഇതില്‍ നിന്നുളള മാറ്റം കൊണ്ടുവരാനുമാണ് ശ്രമിക്കുന്നതെന്ന് യുജിസി കമ്മീഷന്‍ പറഞ്ഞു.
യുജി സിയുടെ നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് നടപ്പാക്കാനായി പ്രത്യേക സമിതിയെയും നിയോഗിച്ചിട്ടുണ്ട്. മുമ്പ് ഇത്തരം മാറ്റം കൊണ്ട് വന്നത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളാണ്. യുജിസിയുടെ പരിഷ്‌കരണങ്ങള്‍ സംബന്ധിച്ച് അധ്യാപകര്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരില്‍ നിന്നും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ക്ഷണിച്ചിട്ടുണ്ട്. നിര്‍ദ്ദേശങ്ങള്‍ ജൂണ്‍ 22 വരെ cflougc@gmail.com എന്ന ഈമെയില്‍ വിലാസത്തിലും അയക്കാം .

Post a Comment
0 Comments