തിരുവനന്തപുരം (www.evisionnews.co): ശക്തമായി വീശിയടിച്ച കാറ്റില്‍ വീടിന്റെ മേല്‍ക്കൂരയോടൊപ്പം പറന്നുപോയ പിഞ്ചുകുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. തിരുവനന്തപുരം വെങ്ങാനൂര്‍ സറ്റേഡിയത്തിന് സമീപം ചരുവിളയില്‍ കുമാര്‍- ഷീബ ദമ്പതികളുടെ മകന്‍ രണ്ടുമാസം പ്രായമുള്ള മകന്‍ വിനായകാണ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്.
ശനിയാഴച വൈകുന്നേരം അഞ്ചുമണിയോടെ അമ്മയുടെ കണ്‍മുന്നിലായിരുന്നു സംഭവം. അതിശക്തമായ മഴയ്‌ക്കൊപ്പം അപ്രതീക്ഷിതമായി വീശിയടിച്ച കാറ്റില്‍ ഷീറ്റ് മേഞ്ഞ വീടിന്റെ മേല്‍ക്കൂര മൊത്തത്തില്‍ പറന്നുപൊങ്ങുകയായിരുന്നു. ആ സമയം മേല്‍ക്കൂരയില്‍ കെട്ടിയ തൊട്ടിലിലുറങ്ങുകയായിരുന്നു കുഞ്ഞ്. ശക്തമായ കാറ്റില്‍ തൊട്ടിലോടെ കുഞ്ഞ് പറന്നുപോകുകയായിരുന്നു. വീടിനോട് ചേര്‍ന്നുനിന്ന തെങ്ങില്‍ തട്ടി ഷീറ്റ് നിന്നതിനാല്‍ അപകടം ഒഴിവായി. കുഞ്ഞ് പറന്നുപോകുന്നത് കണ്‍മുന്നില്‍ കണ്ട ഷീബ ഏണി ഉപയോഗിച്ച് തെങ്ങില്‍ തട്ടിനിന്ന ഷീറ്റില്‍ തൂങ്ങിക്കിടന്ന തൊട്ടിലില്‍നിന്ന് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടിയെ ഉടന്‍ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചു.

Post a Comment
0 Comments