കാസര്‍കോട് (www.evisionnews.co): വീട്ടില്‍ അതിക്രമിച്ചുകയറി ഒരു സംഘം അക്രമം നടത്തിയതായി പരാതി. സംഭവത്തില്‍ ഗൃഹനാഥന്റെ പരാതിയില്‍ സഹോദരന്റെ മകനുള്‍പെടെ മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പടന്നക്കാട് കുറുന്തൂരിലെ അബ്ദുര്‍ റഹ്മാന്റെ മകന്‍ അബ്ദുല്‍ കലാം അയ്യൂബിന്റെ പരാതിയില്‍ (48) ഇയാളുടെ ജ്യേഷ്ഠ സഹോദരന്‍ നാസറിന്റെ മകന്‍ ജംഷീറിനും മറ്റുകണ്ടാലറിയുന്ന രണ്ടുപേര്‍ക്കുമെതിരെയാണ് പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി പത്തുമണിയോടെ വീട്ടില്‍ അതിക്രമിച്ചുകയറിയ സംഘം വീട്ടുസാധനങ്ങള്‍ തല്ലിതകര്‍ക്കുകയും മൊബൈല്‍ ഫോണ്‍ കേടുവരുത്തുകയും അക്രമം അഴിച്ചുവിടുകയും ചെയ്തുവെന്നാണ് പരാതി.

Post a Comment
0 Comments