സുള്ള്യ (www.evisionnews.co): കന്നുകാലികളെ മോഷ്ടിച്ചുകടത്താന്‍ ശ്രമിച്ച മുന്‍ പഞ്ചായത്തംഗം ഉള്‍പെടെ മൂന്നുപേര്‍ സുള്ള്യയില്‍ പിടിയില്‍. കുറ്റിക്കോല്‍ മുന്‍ പഞ്ചായത്ത് അംഗവും ഒറ്റമാവുങ്കാല്‍ സ്വദേശിയുമായ എച്ച്. ആയിത്തന്‍ (64), ഒറ്റമാവുങ്കാലിലെ ജയരാമന്‍ (39), ശങ്കരംപാടിയിലെ ഡ്രൈവര്‍ ബിനു (40) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലുമണിയോടെ സുള്ള്യ നാര്‍ക്കോട്ടാണ് സംഘത്തെ പോലീസ് പിടികൂടിയത്. ഇവര്‍ കടത്താന്‍ ശ്രമിച്ച നാലുപശുക്കളെയും സംഘം സഞ്ചരിച്ച പിക്ക്അപ്പും പോലീസ് കസ്റ്റഡിയിലെടുത്തു. മാണിമൂല ബന്തടുക്ക വഴി വനപാതയിലൂടെയാണ് കേരളത്തിലേക്ക് കന്നുകാലികളെ കടത്താന്‍ ശ്രമിച്ചത്. സുള്ള്യ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്റ് ചെയ്തു.
കന്നുകാലികളെ മോഷ്ടിച്ചു കടത്താന്‍ ശ്രമിച്ച മുന്‍ പഞ്ചായത്തംഗം ഉള്‍പെടെ മൂന്നുപേര്‍ സുള്ള്യയില്‍ പിടിയില്‍
13:16:00
0
സുള്ള്യ (www.evisionnews.co): കന്നുകാലികളെ മോഷ്ടിച്ചുകടത്താന്‍ ശ്രമിച്ച മുന്‍ പഞ്ചായത്തംഗം ഉള്‍പെടെ മൂന്നുപേര്‍ സുള്ള്യയില്‍ പിടിയില്‍. കുറ്റിക്കോല്‍ മുന്‍ പഞ്ചായത്ത് അംഗവും ഒറ്റമാവുങ്കാല്‍ സ്വദേശിയുമായ എച്ച്. ആയിത്തന്‍ (64), ഒറ്റമാവുങ്കാലിലെ ജയരാമന്‍ (39), ശങ്കരംപാടിയിലെ ഡ്രൈവര്‍ ബിനു (40) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലുമണിയോടെ സുള്ള്യ നാര്‍ക്കോട്ടാണ് സംഘത്തെ പോലീസ് പിടികൂടിയത്. ഇവര്‍ കടത്താന്‍ ശ്രമിച്ച നാലുപശുക്കളെയും സംഘം സഞ്ചരിച്ച പിക്ക്അപ്പും പോലീസ് കസ്റ്റഡിയിലെടുത്തു. മാണിമൂല ബന്തടുക്ക വഴി വനപാതയിലൂടെയാണ് കേരളത്തിലേക്ക് കന്നുകാലികളെ കടത്താന്‍ ശ്രമിച്ചത്. സുള്ള്യ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്റ് ചെയ്തു.

Post a Comment
0 Comments