കാസര്‍കോട് (www.evisionnews.co): പയസ്വിനി പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ കര്‍ഷകന് വേണ്ടി തിരച്ചില്‍ ഊര്‍ജിതം. ദേലംപാടി മണിയൂര്‍ ചര്‍ളക്കൈയിലെ ചനിയപ്പ നായിക്കിനെ (62) വ്യാഴാഴ്ച വൈകിട്ടോടെയാണ് പുഴയില്‍ കാണാതായത്. സാധനങ്ങള്‍ വാങ്ങാനായി ഗാളിമുഖ ടൗണിലേക്ക് പോയതായിരുന്നു. ഏറെ വൈകിയിട്ടും തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്നാണ് പുഴയില്‍ ഒഴുക്കില്‍പെട്ടതായി കനത്ത മഴ തുടരുന്നതോടെ പുഴയില്‍ കുത്തൊഴുക്കാണുള്ളത്. വെള്ളിയാഴ്ച വൈകിട്ട് വരെ പോലീസും നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും ചെനിയപ്പയെ കണ്ടെത്താനായില്ല. ശനിയാഴ്ച രാവിലെയും ചനിയപ്പയെ കണ്ടെത്താന്‍ പുഴയില്‍ തിരച്ചില്‍ നടത്തിവരികയാണ്.

Post a Comment
0 Comments