Type Here to Get Search Results !

Bottom Ad

മയ്യിച്ചയില്‍ കാര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞു: ഡ്രൈവറടക്കം നാലുപേര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു


ചെറുവത്തൂര്‍ (www.evisionnews.co): മയ്യിച്ചയില്‍ കാര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന ഷിമോഗ സ്വദേശികളായ നാല് വ്യാപാരികള്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കൊച്ചിയില്‍ നിന്നും ഷിമോഗയിലേക്ക് പോവുകയായിരുന്ന കാറായിരുന്നു കാര്യങ്കോട് പുഴയുടെ പരിസരത്തെ ചാലിലേക്ക് മറിഞ്ഞത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെയാണ് സംഭവം. 

കൊച്ചില്‍നിന്നും ബേക്കറി ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്ന മെഷിനറിക്കായി പോയിവരുന്നവരാന് അപകടത്തില്‍പ്പെട്ടത്. ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. മഴക്കാലം തുടങ്ങിയതോടെ മയ്യിച്ചയില്‍ അപകട പരമ്പര ഉണ്ടാകുന്നത് പതിവാണ്. കഴിഞ്ഞ ദിവസമാണ് കാര്യങ്കോട് പാലത്തിന് സമീപം ചരക്ക് ലോറി മറിഞ്ഞത്.

Post a Comment

0 Comments

Top Post Ad

Below Post Ad