കോഴിക്കോട് (www.evisionnews.co): റെയിൽവെ ട്രാക്കിൽ മരം വീണതിനെ തുടർന്ന് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. റെയില്‍വേ വൈദ്യുത ലൈനിലാണ് മരം വീണത്. ഇന്ന് രാവിലെ 6.15നാണ് സംഭവം. ഇതേ തുടര്‍ന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിനുകള്‍ വൈകുകയാണ്. കടലുണ്ടി ഗേറ്റിനും മണ്ണൂര്‍ ഗേറ്റിനും ഇടയിലാണ് മരം വീണത്. കടലുണ്ടിക്കും ഫറൂഖിനുമിടയില്‍ സിംഗിള്‍ ലൈനില്‍ ഭാഗികമായി ട്രെയിനുകള്‍ കടത്തിവിടുന്നു. ട്രാക്ക് ശരിയാവാന്‍ സമയമെടുക്കുമെന്നാണ് വിവരം.
റെയിൽവെ ട്രാക്കിൽ മരം വീണതിനെ തുടർന്ന് ഗതാഗതം ഭാഗികമായി തടസപ്പെട്ടു
12:11:00
0
Tags

Post a Comment
0 Comments