കാസര്‍കോട് (www.evisionnews.co): നന്മകള്‍ ശോഷിച്ചുപോകുന്ന പുതിയ കാലത്ത് കാരുണ്യ പ്രവര്‍ത്തനങ്ങളെയും പൊതുസേവനത്തെയും പ്രോല്‍സാഹിപ്പിക്കേണ്ടതും, പിന്തുണക്കേണ്ടതും പൊതു സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും, വിശപ്പിനും, രോഗത്തിനും മതമില്ലെന്നിരിക്കെ എല്ലാവര്‍ക്കും ലഭ്യമാകുന്ന കാരുണ്യം മാതൃകാപരമാണെന്നും കാസര്‍കോട് ഡി.വൈ.എസ്.പി എം.വി സുകുമാരന്‍ അഭിപ്രായപ്പെട്ടു.
വിദ്യാനഗര്‍ അന്ധവിദ്യാലയത്തിലെയും അസ്സബാഹ് ബ്ലൈന്‍ഡ് സോസൈറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഗ്രീന്‍ സ്റ്റാര്‍ പാലായി അനുവദിച്ച പെരുന്നാള്‍ വസ്ത്രവിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഖുല്‍ബുദ്ദീന്‍ പാലായി അധ്യക്ഷത വഹിച്ചു. ഷുഹൈല്‍ അബ്ദുല്ല സ്വാഗതം പറഞ്ഞു. ബ്ലൈന്‍ഡ് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അബ്ദുല്ല, അസ്സബാഹ് ബ്ലൈന്‍ഡ് സോസൈറ്റി പ്രസിഡണ്ട് അബൂബക്കര്‍, പൊതുപ്രവര്‍ത്തകരായ ഷരീഫ് മല്ലത്ത്, ഷാഫി ചേരൂര്‍, ക്ലബ് ഭാരവാഹികളായ ഖലീല്‍ ആവിക്കല്‍, ഷക്കീബ് പാലക്കി, ഷഹാഫ്, സുനീര്‍ ആവിക്കല്‍, അഷ്‌ക്കര്‍ പാലായി പ്രസംഗിച്ചു.

Post a Comment
0 Comments