Type Here to Get Search Results !

Bottom Ad

ബഡ്സ് സ്‌കൂളിലെ കുട്ടികള്‍ക്ക് പഠനോപകരണങ്ങളും സമ്മാനങ്ങളുമായി ഇക്കൊല്ലവും അവരെത്തി


ബോവിക്കാനം (www.evisionnews.co): എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശത്തെ ബഡ്സ് സ്‌കൂളിലെ കുട്ടികള്‍ക്ക് പഠനോപകരണങ്ങളും സമ്മാനങ്ങളുമായി തുടര്‍ച്ചയായ അഞ്ചാംവര്‍ഷവും കേരളത്തിലെ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ കേരള യൂത്ത് പ്രമോഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരെത്തി. സംസ്ഥാനത്തുടനീളമുള്ള പതിനെട്ട് പ്രവര്‍ത്തകരാണ് ബോവിക്കാനം തണല്‍ ബഡ്സ് സ്‌കൂളിലെ കുട്ടികള്‍ക്ക് പഠനോപകാരണങ്ങളുമായി എത്തിയത്. ജില്ലയിലെ വിവിധ ബഡ്സ് സ്‌കൂളുകളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി പഠനോപകരണങ്ങളുമായി ഈ സംഘമെത്തുന്നുണ്ട്. 

തണല്‍ ബഡ്സ് സ്‌കൂളില്‍ നിന്ന് പത്താംക്ലാസ് പാസായ സജാദിയയുടെ ഹയര്‍ സെക്കണ്ടറി പഠനചെലവും കിടപ്പിലായ സുഹൈല്‍ എന്ന കുട്ടിക്ക് ആവശ്യമായ വീട്ട് ഉപകരണങ്ങളും സംഘം ഏറ്റെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് വെള്ളിപ്പാടി പദ്ധതി ഉദ്ഘാടനം ചെയ്തു. കേരള യൂത്ത് പ്രമോഷന്‍ കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ സുമന്‍ ജിത്ത് മിഷ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രെട്ടറി സുജിത് എഡ്വിന്‍ പെരേര ആമുഖ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗീത, അംഗങ്ങളായ ഗണേഷ്, അനീസ മന്‍സൂര്‍, സാമൂഹ്യ പ്രവര്‍ത്തകരായ കെ വി മുഹമ്മദ് കുഞ്ഞി, മഞ്ജു കുട്ടന്‍, കേരള യൂത്ത് പ്രമോഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ ഗോപാലകൃഷ്ണന്‍, മഹിമ,അന്‍സാര്‍ ഇളവള്ളി, സമ്പത്ത് കുമാര്‍, ഷാനിഫ് മുര്‍ഷിദ്, അഷ്റഫ്, ശിവപ്രസാദ്, ഗ്ലാഡ് സണ്‍, ബഡ്സ് സ്‌കൂള്‍ അദ്ധ്യാപകരായ ജോണ്‍, സുമ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad