ന്യൂഡല്‍ഹി (www.evisionnews.co): രാഷ്ട്രപതി ഭവനില്‍ ഇക്കുറി ഇഫ്താര്‍ വിരുന്ന് നടത്തില്ല. നികുതിപ്പണം മതപരമായ കാര്യങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കുന്നത് നല്ല പ്രവണതയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തവണ ഇഫ്താര്‍ വിരുന്ന് നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് രാഷ്ട്രപതിയുടെ മാധ്യമ സെക്രട്ടറി അശോക് മല്ലിക് പറഞ്ഞു. രാഷ്ട്രപതി ഭവന്‍ പൊതുസ്ഥാപനമാണെന്നും മതപരമായ ആഘോഷമോ കര്‍മങ്ങളോ നടത്താനുള്ള സ്ഥലമില്ലെന്നും രാഷ്ട്രപതി ഭവനില്‍ നിന്നുള്ള വിശദീകരണത്തില്‍ പറയുന്നു. റാം നാഥ് കോവിന്ദ് അധികാരമേറ്റതിന് ശേഷം രാഷ്ട്രപതി ഭവനില്‍ ദീപാവലിയും ക്രിസ്മസും ആഘോഷിച്ചിട്ടില്ല.
ഇതിന് മുമ്പ് അബ്ദുല്‍ കലാം രാഷ്ട്രപതിയായിരുന്ന കാലത്തും രാഷ്ട്രപതി ഭവനില്‍ ഇഫ്താര്‍ വിരുന്ന് നല്‍കുന്നത് നിര്‍ത്തിവെച്ചിരുന്നു. പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു കോണ്‍ഗ്രസ് ആസ്ഥാനത്ത് ഇഫ്താര്‍ വിരുന്ന് നല്‍കുമായിരുന്നു. തുടര്‍ന്ന് വന്ന ഇന്ദിരാഗാന്ധിയും ആ പ്രവണത തെറ്റിച്ചില്ല. ശേഷം വന്ന എല്ലാ പ്രധാനമന്ത്രിമാരും ഇഫ്താര്‍ വിരുന്നുകള്‍ നടത്തുമായിരുന്നു. രാഷ്ട്രപതി ഭവനില്‍ ഇഫ്താര്‍ വിരുന്ന് നല്‍കുന്ന പ്രവണതക്ക് തുടക്കം കുറിച്ചത് 1970ല്‍ ഇന്ദിര ഗാന്ധി പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്ന കാലംമുതലാണ്. ബിജെപി പിന്തുണയോടെ രാഷ്ട്രപതിയായ അബ്ദുല്‍ കലാം ഇഫ്താര്‍ വിരുന്ന് റദ്ദ് ചെയ്യുകയും ആ തുക അനാഥാലയങ്ങള്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. 2014ല്‍ അധികാരത്തിലേറിയതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇഫ്താര്‍ വിരുന്ന് നല്‍കിയിട്ടില്ല.

Post a Comment
0 Comments