Type Here to Get Search Results !

Bottom Ad

'ചെന്നിത്തലയുടെ പ്രവര്‍ത്തനശൈലി മുന്നണിക്ക് ദോഷം': ലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ക്ക് അതൃപ്തി


ന്യൂഡല്‍ഹി (www.evisionnews.co): കോണ്‍ഗ്രസ് പുനസംഘടനയുമായി ബന്ധപ്പെട്ട് നിര്‍ണായക യോഗങ്ങള്‍ നടക്കാനിരിക്കെ രമേശ് ചെന്നിത്തലയെ പ്രതിരോധത്തിലാക്കി ഘടകകക്ഷികളുടെ നീക്കം. പ്രതിപക്ഷ നേതൃപദവിയില്‍ രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനത്തില്‍ ഘടകകക്ഷികള്‍ക്ക് അതൃപ്തിയുള്ളതായാണ് സൂചന. മുസ്ലിം ലീഗ് അടക്കമുള്ള വിവിധ ഘടകകക്ഷികളുടെ സംസ്ഥാന നേതാക്കള്‍ ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ 

രാഹുല്‍ ഗാന്ധിയെ നിലപാട് അറിയിക്കും. രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനശൈലി മുന്നണി സംവിധാനത്തിന് ദോഷകരമാണെന്ന ആരോപണം ഉന്നയിച്ചാകും ഘടകകക്ഷികള്‍ ഹൈക്കമാന്‍ഡിനെ സമീപിക്കുക. പ്രതിപക്ഷ നേതൃസ്ഥാനത്തില്‍ മാറ്റം വേണമെന്ന അവശ്യംവരെ ഘടകകക്ഷികള്‍ ഉന്നയിച്ചേക്കും എന്നാല്‍ രമേശ് ചെന്നിത്തലയെ നേതൃസ്ഥാനത്തില്‍ നിന്ന് മാറ്റുന്നതിനോട് കോണ്‍ഗ്രസ് ദേശീയ, സംസ്ഥാന നേതൃങ്ങള്‍ക്ക് താല്‍പര്യമില്ലെന്നാണ് സൂചന. എ.കെ ആന്റണിയുടെയും എം.എം.ഹസന്റെയും ഉമ്മന്‍ ചാണ്ടിയുടെയും അഭിപ്രായങ്ങള്‍ ഇതില്‍ സുപ്രധാനമാണ്.

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം അടുത്തിരിക്കെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും ഇന്നുണ്ടായേക്കും. പി.ജെ. കുര്യനെ തന്നെ പരിഗണിക്കാനാണു സാധ്യത. കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സുധാകരന്‍ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. ഇതില്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് കൂടുതല്‍ സാധ്യത. കണ്‍വീനര്‍ സ്ഥാനത്തേക്ക് കെ.മുരളീധരന്‍, എം.കെ രാഘവന്‍ എന്നിവരെയും പരിഗണിക്കുന്നുണ്ട്. അധ്യക്ഷ പദവിയിലും കണ്‍വീനര്‍ സ്ഥാനവും സംബന്ധിച്ച് ഇന്നത്തെ ചര്‍ച്ചയില്‍ തീരുമാനമായാലും പ്രഖ്യാപനം നീളാനുമിടയുണ്ട്. അതേസമയം എഐസിസി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഉമ്മന്‍ ചാണ്ടി ഇന്ന് ചുമതലയേല്‍ക്കും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad