Type Here to Get Search Results !

Bottom Ad

പ്രണബ് മുഖര്‍ജിയുടെ ആര്‍.എസ്.എസ് ആസ്ഥാന സന്ദര്‍ശനം: എതിര്‍പ്പുമായി മകള്‍ രംഗത്ത്


ന്യൂഡല്‍ഹി (www.evisionnews.co): മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി നാഗ്പുരിലെ ആര്‍.എസ്.എസ് ആസ്ഥാനം സന്ദര്‍ശിക്കുന്നതില്‍ എതിര്‍പ്പ് അറിയിച്ച് മകളും കോണ്‍ഗ്രസ് നേതാവുമായ ശര്‍മിഷ്ഠ മുഖര്‍ജി. ബി.ജെ.പിക്കും സംഘപരിവാറിനും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനാണ് സന്ദര്‍ശനം അവസരമൊരുക്കുന്നത്. അദ്ദേഹത്തിന്റെ പ്രസംഗം മറന്നുപോയേക്കാം. എന്നാല്‍, അതിന്റെ ദൃശ്യങ്ങള്‍ എന്നും നിലനില്‍ക്കും. ബി.ജെ.പി ഇത് ഉപയോഗിച്ച് തെറ്റായ വാര്‍ത്തകളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കും. ഇത് അതിന്റെ തുടക്കമാണ്. ഇന്നത്തെ സംഭവത്തോടെ അദ്ദേഹം അത് മനസ്സിലാക്കിയിട്ടുണ്ടാകുമെന്നും അവര്‍ ട്വീറ്റ്ചെയ്തു.

താന്‍ ബി.ജെ.പിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ ശരമിഷ്ഠ നിഷേധിച്ചു. കോണ്‍ഗ്രസില്‍ വിശ്വസിക്കുന്നതുകൊണ്ടാണ് താന്‍ രാഷ്ട്രീയത്തില്‍ വന്നത്. കോണ്‍ഗ്രസ് വിടുന്നതിനെക്കാള്‍ താന്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അവര്‍ ട്വീറ്റ് ചെയ്തു. വ്യാഴാഴ്ചത്തെ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രണബ് മുഖര്‍ജി നാഗ്പൂരിലെത്തി. വിമാനത്താവളത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രണബിനെ സ്വീകരിച്ചു. ആര്‍എസ്എസ് ആസ്ഥാനത്ത് നടക്കുന്ന വാര്‍ഷിക പരിശീലന ക്യാമ്പിന്റെ സമാപന സമ്മേളനത്തിന്റെ മുഖ്യാതിഥിയായാണ് പ്രണാബ് നാഗ്പൂരില്‍ എത്തിയത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad