Type Here to Get Search Results !

Bottom Ad

പിണറായിയുടെ തീവ്രവാദ പരാമര്‍ശം: അടിയന്തര പ്രമേയം സ്പീക്കര്‍ നിരാകരിച്ചു: പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി


തിരുവനന്തപുരം (www.evisionnews.co): ചില നിയമസഭാംഗങ്ങള്‍ തീവ്രവാദ സ്വഭാവമുള്ളവരെ പ്രോത്സാഹിപ്പിക്കുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തില്‍ നിയമസഭ പ്രക്ഷുബ്ധമാകുന്നു. തങ്ങള്‍ തീവ്രവാദികളാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കറുത്ത ബാഡ്ജ് അണിഞ്ഞാണ് പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ എത്തിയത്. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കര്‍ നിരാകരിച്ചു. ഇതില്‍ പ്രതിഷേധിച്ച് നടുക്കളത്തിലേക്ക് ഇറങ്ങിയ പ്രതിപക്ഷ അംഗങ്ങള്‍ പിന്നീട് സഭ ബഹിഷ്‌ക്കരിച്ചു.

എന്നാല്‍ താന്‍ മറുപടി പറയാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയെങ്കിലും പ്രതിപക്ഷം ഇക്കാര്യം സമ്മതിക്കാന്‍ തയ്യാറായില്ല. തീവ്രവാദികള്‍ക്കായി പ്രതിപക്ഷം വക്കാലത്ത് പിടിക്കുകയാണെന്നും പ്രതിപക്ഷത്തിരുന്ന് ഒച്ചയെടുക്കുന്ന ചിലര്‍ അത്തരക്കാരെ പ്രോത്സാഹിപ്പിക്കുകയാണെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം കഴിഞ്ഞ ദിവസം നിയമസഭയില്‍ വാക്ക് പോരിനും വലിയ ബഹളത്തിനും ഇടയാക്കിയിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad