Type Here to Get Search Results !

Bottom Ad

സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാമൂഹിക സുരക്ഷിതത്വം ഉറപ്പുനല്‍കുന്നു: യു.എം അബ്ദുറഹ്മാന്‍ മൗലവി


ദുബൈ (www.evisionnews.co): സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മികച്ച സാമൂഹിക സുരക്ഷിതത്വമാണ് ഉറപ്പുനല്‍കുന്നതെന്നും കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമി ഇത്തരത്തില്‍ ദീനീ വിജ്ഞാനത്തോടൊപ്പം ഭൗതീക വിദ്യാഭ്യാസത്തിന്റെ ഉന്നത ശ്രേണിയിലേക്കും തൊഴില്‍ സാധ്യതകളിലേക്കും വിദ്യാര്‍ത്ഥികളെ ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണെന്നും സമസ്ത കേന്ദ്ര മുശാവറ അംഗവും കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ യു.എം അബ്ദുല്‍ റഹിമാന്‍ മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു.

കണ്ണിയത്ത് ഉസ്താദ് അക്കാദമി ദുബൈ കമ്മിറ്റി ദുബൈയിലെ ക്രീക്ക് പേള്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നൗഫല്‍ ഹുദവി മല്ലം ഖിറാഅത്ത് നടത്തി. പ്രസിഡണ്ട് അബ്ദുല്‍ റസാഖ് ചെറൂണി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുനീഫ് ബദിയടുക്ക സ്വാഗതം പറഞ്ഞു. ഇബ്രാഹിം ഫൈസി പള്ളംകോട് സ്ഥാപനത്തെ പരിചയപ്പെടുത്തി. അബ്ദുല്‍ ഖാദര്‍ അസ്ഹദി ദുബൈ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചു വിശദീകരിച്ചു.

മൊയ്തു നിസാമി, അബ്ദുല്ല ആറങ്ങാടി, റഷീദ് ഹാജി കല്ലങ്കൈ, പി.കെ അബ്ബാസ് കളനാട്, ഫൈസല്‍ പട്ടേല്‍, സല്‍മാന്‍ ഹുദവി, ഒ.ടി അബ്ദുല്ല, മുഹമ്മദ് അലി ഹുദവി, സുബൈര്‍ മാങ്ങാട്, സൈഫുദ്ദീന്‍ മൊഗ്രാല്‍, ഷാഫി മാര്‍പ്പനടുക്ക, ഫൈസല്‍ റഹ്മാനി ബായാര്‍, എ.ജി റഹ്മാന്‍, ട്രഷറര്‍ സലാം കന്യപ്പാടി പ്രസംഗിച്ചു. ഐ.പി.എം ഇബ്രാഹിം, സത്താര്‍ നാരംപാടി, വൈ. ഹനീഫ് കുമ്പഡാജ, അസീസ് കമാലിയ, ജി.എസ് ഇബ്രാഹിം ചന്ദ്രന്‍പാറ, എം.എസ് ഹമീദ്, അബ്ദുല്ല ബെളിഞ്ചം, റസാഖ് ബദിയടുക്ക, സിദ്ദീഖ് കരിമ്പില, ഹംസ ബദിയടുക്ക, മുഹമ്മദ് ഹനീഫ് തെക്കേക്കര നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad