Type Here to Get Search Results !

Bottom Ad

തളങ്കര സ്വദേശിനി ഷാര്‍ജയില്‍ നിര്യാതയായി


കാസര്‍കോട് (www.evisionnews.co): തളങ്കര സ്വദേശിനി ഷാര്‍ജയില്‍ നിര്യാതയായി. തളങ്കര ടി.എ ഇബ്രാഹിം റോഡിലെ പരേതനായ ഒദോത്ത് മുഹമ്മദ് കുഞ്ഞി ഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (67)യാണ് മരിച്ചത്. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ ഷാര്‍ജയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
പരേതരായ ഹക്കീം അബ്ദുര്‍ റഹ്മാന്‍- ബീഫാത്തിമ ദമ്പതികളുടെ മകളാണ്. ഷാര്‍ജയില്‍ മക്കളായ അബ്ദുല്ല, അബ്ദുര്‍ റഹ്മാന്‍, അബ്ദുല്‍ ഷുക്കൂര്‍ എന്നിവരോടൊപ്പമായിരുന്നു ആയിഷ താമസം. മറ്റുമക്കള്‍: സുഹറ, ഹാജറ, സാഇദ, റാബിയ. മരുമക്കള്‍: അബ്ദുല്‍ കരീം സിറാമിക്സ് റോഡ്, അബ്ദുല്‍ സത്താര്‍ തായലങ്ങാടി, സുബൈര്‍ പള്ളിക്കാല്‍, ബഷീര്‍ അടുക്കത്ത്ബയല്‍, സുരയ്യ ചൂരി, നസീറ ബാങ്കോട്, റുബീന കെ.കെ പുറം. സഹോദരങ്ങള്‍: നഫീസ, പരേതയായ ഖദീജ.

Post a Comment

0 Comments

Top Post Ad

Below Post Ad